തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ തീപിടുത്തം; ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി: വ്യാഴാഴ്ച രാത്രി വൈകി തെലങ്കാനയില ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് അതിര്‍ത്തിയിലെ ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലാണ് രാത്രി 10.30 ഓടെ തീപിടിത്തമുണ്ടായത്. 10 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. അപകടം നടക്കുന്ന സമയത്ത് പവര്‍ പ്ലാന്റില്‍ 25 പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ശ്രീശൈലം ഡാമിന്റെ തീരത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ പവര്‍ ഹൗസിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് പവര്‍ ജനറേറ്ററുകളാണ് ഇവിടെയുള്ളത്. നാലാമത്തെ ജനറേറ്ററിലാണ് തീപിടിത്തമുണ്ടായത്.
ദുരന്തനിവാരണ സേന സ്ഥലത്തെത്തി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. കുര്‍ണൂലിലെ അഗ്‌നിശമനസേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
ആന്ധപ്രദേശിനെയും തെലങ്കാനയേയും വിഭജിക്കുന്ന കൃഷ്ണ നദിക്ക് കുറുകെയാണ് ഡാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."