തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തരംപോലെ നിലപാട് മാറ്റുന്നയാളല്ല ഞാന്‍; വിമാനത്താവള വിഷയത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ശശി തരൂര്‍
തിരുവനന്തപുരം: വിമാനത്താവള വിഷയത്തില്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എം.പി. എന്റെ നിലപാടുകള്‍ വ്യക്തവും സ്ഥിരതയുള്ളതുമാണ്. തെരഞ്ഞെടുപ്പിന് മുമ്പ ഒരു പറഞ്ഞ് അത് കഴിഞ്ഞാല്‍ പിന്നെ സ്വഭാവക്കാരനല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ പിന്തുണച്ചതിനെതിരെ കോണ്‍ഗ്രസിനകത്തു നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ നിയോജക മണ്ഡലത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം.പി എന്ന നിലയില്‍ തന്റെ ജോലിയാണ് അതെന്നും ശശി തരൂര്‍ വിശദീകരിച്ചു.
'സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തില്‍ പരാജയപ്പെട്ടപ്പോള്‍ ചോദ്യങ്ങളുന്നയിക്കുന്നു. സര്‍ക്കാരിന്റേതല്ല, വിമാനയാത്രക്കാരുടെ താല്‍പര്യങ്ങളാണ് വലുത്' - അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു നിലപാട് എടുക്കുന്നതിന് മുന്‍പ് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ കൃത്യമായും നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിച്ച ശശി തരൂരിന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു!. അദാനിയുടെ പേ റോളില്‍ ആകേണ്ട കാര്യം താനടക്കം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
ഇന്നലെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗവും വിമാനത്താവള സ്വകാര്യവത്കരണത്തെ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."