കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
അടൂര്‍: കല്ലടയാറ്റിലെ മണ്ണടി തെങ്ങാംപുഴകടവില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മണ്ണടി ദളവാ ജംഗ്ഷന്‍ കണ്ണംതുണ്ടില്‍ വീട്ടില്‍ നാസറുദീന്‍- സബീല ദമ്പതികളുടെ മക്കളായ അബ്ദുള്‍ നസീം (18) നിയാസ് (16) ഇവരുടെ വീട്ടില്‍ വിരുന്നെത്തിയ പോരുവഴി അമ്പലത്തും ഭാഗം മാജിത മന്‍സിലില്‍ നജീബ് - മാജിത ദമ്പതികളുടെ മകന്‍ അജ്മല്‍ ഷാ (15) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ഒഴുക്കില്ലായിരുന്നു. അബ്ദുള്‍നസീം കുളി കഴിഞ്ഞ് കരയില്‍ കയറി. ഈ സമയത്താണ് സഹോദരന്‍ അജ്മലും നിയാസും കയത്തില്‍പ്പെട്ട് മുങ്ങി താഴുന്നത് കണ്ടത്. ഇവരെ രക്ഷപ്പെടുത്താനാണ് നസീം ആറ്റിലേക്ക് ചാടിയത്.
തുടര്‍ന്ന് ഇവരോടൊപ്പം കുളിക്കാന്‍ വന്ന മറ്റൊരു കൂട്ടുകാരന്‍ സമീപവാസികളെ അറിയിച്ചതനുസരിച്ച് ആളുകളെത്തിയെങ്കിലും മൂവരെയും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."