മോദി കത്തിക്കയറുന്നതിനിടെ ആളുകള്‍ കൂട്ടത്തോടെ പിരിഞ്ഞുപോയി
നാസിക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ ആളുകള്‍ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നതിന്റെ വീഡിയോ വൈറലാവുന്നു. ബി.ജെ.പിയുടെ സ്വന്തം തട്ടകമായ മഹാരാഷ്ട്രയിലാണ് സംഭവം.
മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ മോദി പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും സര്‍ക്കാരിന്റെ നേട്ടങ്ങളാക്കി കാണിച്ച് കത്തിക്കയറുന്നതിനിടെയാണ് ആളുകള്‍ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നത്.
പ്രസംഗം തുടങ്ങി 15 മിനിറ്റ് പിന്നിടുന്നതിനിടെയാണ് സംഭവം. പാക് പ്രകോപനങ്ങള്‍ കേട്ട് ഭയക്കുന്ന നയം ഇന്ത്യ ഉപേക്ഷിച്ചെന്ന് ഈ പ്രസംഗത്തിനിടെ മോദി പറഞ്ഞിരുന്നു. പാകിസ്താന്റെ അഹംഭാവത്തിന് മറുപടി കൊടുത്തത് മോദി സര്‍ക്കാരാണെന്നും മോദി പറഞ്ഞു.
എന്തായാലും പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രസംഗം മടുത്താണ് ആളുകള്‍ ഇറങ്ങിപ്പോകുന്നതെന്ന തരത്തില്‍ പലരും കമന്റികളിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."