HOME
DETAILS

മതേതര കൂട്ടായ്മക്ക് ശക്തി പകരുന്നതിനു വോട്ടുകള്‍ വിനിയോഗിക്കുക: സമസ്ത ഇസ്‌ലാമിക് സെന്റര്‍

  
backup
April 22 2019 | 17:04 PM

vote-for-indian-democracy

 

റിയാദ്: നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഭിന്നിച്ചു തീവ്ര ഹിന്ദു സംഘടനകള്‍ക്ക് ഭരണം ലഭിക്കുന്ന തരത്തിലേക്ക് പോകാതെ ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാന്‍ മതേതര ശക്തിക്ക് ശക്തി പകരാന്‍ വിനിയോഗിക്കണമെന്നു സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ അവസാന തിരഞ്ഞെടുപ്പാണ് ഇതെന്ന ആരോപണം സത്യമാക്കുന്ന തരത്തിലാണ് സംഘപരിവാര്‍, തീവ്ര ഹിന്ദു സംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍. അവരുടെ നേതാക്കളും ഭരണ കേന്ദ്രത്തില്‍ കൃത്യമായ ശക്തിമുള്ളവര്‍ പോലും ഭരണ ഘടനയെ പോലും വെല്ലു വിളിച്ച് നടത്തുന്ന ആഹ്വാനങ്ങളും പ്രഖ്യാപനങ്ങളും മുസ്‌ലിംകളടക്കം ഇന്ത്യന്‍ ന്യൂന പക്ഷങ്ങളുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നത്. അവരുടെ ദേശീയ നേതാക്കളില്‍ പലരും ഇക്കാര്യം വ്യക്തമാക്കുകയും പ്രധാനമന്ത്രിയടക്കം മറ്റുള്ളവര്‍ ഇതിനെ അനുകൂലിച്ചു തിരിച്ചു പറയാത്തതും ഹിഡന്‍ അജണ്ടകളാണ് ഓര്‍മ്മപെടുത്തുന്നത്.


ഈയവസത്തില്‍ ഇവര്‍ക്കെതിരെ മതേതര വിശ്വാസികളുടെ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ശ്രമം നടത്തേണ്ടത്. വോട്ടുകള്‍ പല പെട്ടികളിലായി ഭിന്നിച്ച് പോകുമ്പോള്‍ വോട്ടിങ് ശതാമാനം കുറവാകുന്ന തീവ്ര ഹിന്ദു സംഘടനകള്‍ വിജയിക്കുന്ന അവസ്ഥയാണ് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കാണാന്‍ സാധിക്കുന്നത്. ഈയവസ്ഥ ഉണ്ടാകാതിരിക്കാന്‍ വോട്ടുകള്‍ മതേതര ശക്തികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുയാണ് മുഴുവന്‍ മതേതര വിശ്വാസികളും തയാറാകുകയാണ് മുന്നിലുള്ള ഏക വഴി.

അതിനായി വോട്ട് രേഖപ്പെടുത്താനായി പോകുമ്പോള്‍ തങ്ങളുടെ വിലയേറിയ സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാന്‍ ഒരു വോട്ടര്‍മാരും സൂക്ഷമത പുലര്‍ത്തണമെന്നും ചെയുന്ന വോട്ടുകള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ജനറല്‍ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ട്രഷറര്‍ കരീം ബാഖവി പൊന്മള, വര്‍ക്കിങ് സിക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  40 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago