ജില്ലാ ആശുപത്രിയില്‍ പേവാര്‍ഡ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു
കാഞ്ഞങ്ങാട്: ജലക്ഷാമത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ പേവാര്‍ഡ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജലക്ഷാമം രൂക്ഷമായതോടെ ആശുപത്രി ജീവനക്കാരും രോഗികളും ദുരിതത്തിലായി. ആശുപത്രിയില്‍ ആവശ്യത്തിനു ശുദ്ധജലം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. ജലക്ഷാമം രൂക്ഷമായതോടെ ആശുപത്രിയിലെത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയാതെ തിരിച്ചയക്കേണ്ട അവസ്ഥയിലാണ്.
ചില സാമൂഹ്യ സംഘടനകള്‍ വാഹനങ്ങളിലും മറ്റും കൊണ്ട് വന്നു ആശുപത്രിയിലെ ടാങ്കില്‍ നിറക്കുന്ന ജലം മാത്രമാണ് അല്‍പമെങ്കിലും ആശ്വാസമാകുന്നത്. എന്നാല്‍ ഇത് ഒരുദിവസത്തെ ശരാശരി ഉപയോഗത്തിന്റെ പത്തുശതമാനം മാത്രമാണ്.
ജലക്ഷാമം കാരണം പേവാര്‍ഡിലെ മൂത്രപ്പുരയും കക്കൂസും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മറ്റു വാര്‍ഡുകളുടെ അവസ്ഥയും ദയനീയമാണ്.
കിടത്തി ചികിത്സക്കു വിധേയരാവുന്ന രോഗികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തുനിന്നു വെള്ളം ശേഖരിച്ചുകൊണ്ടുവരേണ്ട അവസ്ഥയാണ് ആശുപത്രിയില്‍ ഉണ്ടായിട്ടുള്ളത്. ഇതു കാരണം സഹായികള്‍ കൂടെയില്ലാത്ത രോഗികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."