കേന്ദ്ര സര്‍ക്കാര്‍ മുതലാളിത്ത പക്ഷത്ത്: എം.വി ജയരാജന്
കൂത്തുപറമ്പ്: ജനപക്ഷത്ത് നില്ക്കേണ്ടതിനു പകരം മുതലാളികളുടെപക്ഷത്താണ് നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരെന്നും ബി.ജെ.പി സര്‍ക്കാരില്‍ നിന്നും കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് നേട്ടമുണ്ടായിട്ടുള്ളതെന്നും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്.
ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ മെയ്ദിന റാലിയോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ നിരവധി തൊഴില്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും മുതലാളിമാര്‍ ഇതൊന്നും പരിഗണിക്കാതെ അട്ടിമറിക്കുകയാണ്. മുതലാളിത്തത്തിന്റെ സമകാലിക ഘട്ടമാണ് ആഗോളവല്ക്കരണമെന്നും എം.വി ജയരാജന് പറഞ്ഞു. സി.ബാലന് അധ്യക്ഷനായി. എം.സുകുമാരന്‍, പി.ചന്ദ്രന് സംസാരിച്ചു. സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസ് പരിസരത്തു നിന്നും ആരംഭിച്ച റാലി ടാക്സിസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."