HOME
DETAILS
MAL
പഠനോപകരണം വിതരണം ചെയ്തു
backup
May 02 2017 | 22:05 PM
തളിപ്പറമ്പ്: പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ ക്രൂരമായ പീഢനത്തിനിരയാവുന്ന വര്‍ത്തമാന കാലത്ത് നവമാധ്യമങ്ങള്‍ സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കണമെന്നു ജില്ലാ പഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി.
സംസ്ഥാനത്തെ 14 ജില്ലകളിലെ സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മ ഗ്രീന്‍ ആര്‍മി 14 ഡിസ്ട്രിക്ട്സ് സംഘടിപ്പിച്ച അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ റിലീഫ് സെല്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
എസ്.വി സറീന അധ്യക്ഷയായി. പി.പി സുബൈര്‍, മുസ്തഫ കക്കാട്, ആയിഷാ ബാനു, കെ. ഹാമിദ്, സി.പി കുഞ്ഞുമുഹമ്മദ്, എസ്.വി സൈനബ, പി.പി മുനീര്‍, കെ.എം ആസിഫലി, കെ. ബഷീര്‍, കെ. ജുബൈര്‍, പി. ആലിക്കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."