HOME
DETAILS

പിണറായിയുടേത് അഴിമതി മുഖമുദ്രയാക്കിയ സര്‍ക്കാര്‍: ഡീന്‍ കുര്യാക്കോസ്

  
backup
May 02 2017 | 22:05 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96



തളിപ്പറമ്പ്/പയ്യന്നൂര്‍: അഴിമതി മുഖമുദ്രയാക്കിയ സര്‍ക്കാരാണ് പിണറായിയുടേതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ചിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ലീഡര്‍ കൂടിയായ ഡീന്‍. ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും ലഭിക്കാത്ത പരിഗണന എം.എം മണിക്ക് കിട്ടിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. മണിയെ ന്യായീകരിക്കുന്നത് അഴിമതിക്കും കൊലപാതക രാഷ്ട്രീയത്തിനും കുടപിടിക്കുന്നതിന് വേണ്ടിയാണ്. സാംസ്‌കാരിക കേരളത്തിന് അപമാനമാണ് എം.എം മണി എന്ന മന്ത്രി. അയാളെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി പദത്തെ തന്നെ അപമാനിച്ചിരിക്കുകയാണ് പിണറായി വിജയനെന്നും ഡീന്‍ കുറ്റപ്പെടുത്തി. സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍ അധ്യക്ഷനായി. റിജില്‍ മാക്കുറ്റി, വിദ്യ ബാലകൃഷ്ണന്‍, അഡ്വ. സോണി സെബാസ്റ്റ്യന്‍, ജോമോന്‍ ജോസ്, ഒ.കെ പ്രസാദ്, കെ. കമല്‍ജിത്ത്, അനില്‍ പെരിക്കണ്ണാമല, എന്‍.എസ് നുസൂര്‍, ജോഷി കണ്ടത്തില്‍, ടി.ജി സുനില്‍, വി.പി അബ്ദുല്‍ റഷീദ്, ടി. ജനാര്‍ദ്ദനന്‍, ഇ.ടി രാജീവന്‍, അജ്മല്‍ വണ്ടൂര്‍, പ്രജീഷ് കൃഷ്ണന്‍, പ്രജിത്ത് റോഷന്‍ സംസാരിച്ചു.
ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സമ്മേളനം ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. എം.കെ രാജന്‍ അധ്യക്ഷനായി. കെ. അഭിജിത്ത്, സാജിദ് മൗവ്വല്‍, എം. നാരായണന്‍കുട്ടി, എ.പി നാരായണന്‍, റഷീദ് കവ്വായി, ഡി.കെ ഗോപിനാഥ്, കെ. ജയരാജ്, ജി. ലീന, മണ്‍വിള രാധാകൃഷ്ണന്‍ സംസാരിച്ചു. പഴയങ്ങാടിയിലെ സ്വീകരണത്തില്‍ എ.വി സനില്‍ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി ഇഫ്ത്തിക്കറുദ്ദീന്‍, ടി.വി അനീഷ്, എം.വി മനോജ്, ദേവന്‍ കപ്പച്ചേരി സംസാരിച്ചു.
ഇന്ന് കരുവഞ്ചാല്‍, ഇരിട്ടി, മട്ടന്നൂര്‍, ധര്‍മ്മടം, കണ്ണൂര്‍, അഴീക്കോട് എന്നിവിടങ്ങളില്‍ മാര്‍ച്ചിന് സ്വീകരണം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago