തെരഞ്ഞെടുപ്പ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായി ബ്രിട്ടനില്‍ പി.കെ ശ്രീമതിയുടെ പ്രചാരണം
ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രഥമ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗ്രഹാം സ്റ്റീവന്‍സണിനായി കടല്‍കടന്നുള്ള പ്രചാരണം. പി.കെ ശ്രീമതി എം.പിയാണ് ഇംഗ്ലണ്ടിലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ മലയാളി സംഘടനയായ സമീക്ഷയുടെ ക്ഷണപ്രകാരം ബ്രിട്ടനിലെത്തിയത്. ബര്‍മിങ് ഹാം മിന്‍വില്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ അവര്‍ പ്രസംഗിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ബര്‍മിങ്ഹാം സിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അടങ്ങിയ പടിഞ്ഞാറന്‍ പ്രവശ്യയാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി കുടിയേറ്റക്കാരുള്ള പ്രദേശമാണിത്. ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പിനു സമാനമായ രീതിയിലാണ് ഇവിടെയും തെരഞ്ഞെടുപ്പ്. ഒരു വനിത ഉള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണു സ്ഥാനാര്‍ഥികളില്‍ ഒരാളായ ഗ്രഹാം സ്റ്റീവന്‍സണ്‍. യൂറോപ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെറഷേന്‍ അധ്യക്ഷനായ ഗ്രഹാംസണ്‍ നിരവധി തൊഴില്‍ സമരങ്ങളുമായി ബന്ധപ്പെട്ട് ജനപ്രീതിയുള്ളയാളാണ്.
ബ്രക്‌സിറ്റിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആശങ്കാകുലരായ തൊഴിലാളികളുടെ വോട്ടുകള്‍ ലഭിക്കുമെന്നാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതീക്ഷ. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി മത്സരിക്കാനിറങ്ങിയതാണ് മലയാളികളെ ആവേശം കൊള്ളിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്ത് എല്ലായിരുത്തും പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമാണെന്നും ഗ്രഹാംസണ് എല്ലാവരും വോട്ടുചെയ്യണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.
ഇംഗ്ലണ്ടിലെ തെരുവുവീഥികളില്‍ യാചകരെ കണ്ടതിലല്ല, അവരോടുള്ള ജനങ്ങളുടെ സമീപനമാണു തന്നെ അത്ഭുതപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. സമീക്ഷ നിര്‍മിക്കുന്ന ഇടശേരി പൂതപ്പാട്ടിന്റെ ഡാന്‍സ് ഡ്രാമയുടെ പോസ്റ്റര്‍ ഉദ്ഘാടനവും ശ്രീമതി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."