എതിര്‍ സ്ഥാനാര്‍ഥിയുടെ പ്രസംഗം കോപ്പിയടിച്ച് ലി പെന്‍ വിവാദത്തില്‍
പാരിസ്: എതിര്‍സ്ഥാനാര്‍ഥിയുടെ പ്രസംഗം കോപ്പിയടിച്ച് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥി ലീ പെന്‍ വിവാദത്തില്‍. ഫ്രഞ്ച് പ്രസിഡന്റ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഫ്രാഫിലന്റെ പ്രസംഗമാണ് തീവ്ര വലതുപക്ഷക്കാരിയായ ലീ പെന്‍ കോപ്പിയിടിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഫ്രാന്‍സില്‍ നടന്ന ഒന്നാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ ലീ പെന്‍ എതിര്‍സ്ഥാനാര്‍ഥിയായ ഫ്രാങ്കോസ് ഫിലന്‍ നടത്തിയ പ്രസംഗമാണ് കോപ്പിയടിച്ചത്. വില്ലിപെന്റെ, വടക്കന്‍ പാരിസ് എന്നിവിടങ്ങളിലാണ് കോപ്പിയടി പ്രസംഗം ലി പെന്‍ ആവര്‍ത്തിച്ചത്.
ഫിലന്റെ പ്രസംഗവും തന്റെ വാക്കുകളും തമ്മില്‍ സമാനതകളുണ്ടെന്ന് ലീ പെന്‍ സമ്മതിച്ചതായും എല്ലാവരെയും ഉള്‍കൊള്ളാനുള്ള ലീ പെന്നിന്റെ വിശാലമനസിനെയാണ് ഇതിലൂടെ കാണേണ്ടതെന്നും പെന്നിന്റെ പാര്‍ട്ടിയായ നാഷനല്‍ ഫ്രന്റ് കോപ്പിയടി വിവാദത്തോട് പ്രതികരിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈ ഞാറാഴ്ച്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞടുപ്പില്‍ മിതവാദിയായ ഇമ്മാനുവല്‍ മാക്രോണനെ നേരിടാനിരിക്കെയാണ് ലീ പെനിനെതിരേ പ്രസംഗ കോപ്പിയടി വിവാദം ഉയര്‍ന്നിരിക്കുന്നത്.
അതിനിടെ പെന്നിന്റെ ജനസമ്മിതി കുറഞ്ഞിട്ടുണ്ട്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇമ്മാനുവല്‍ മാക്രോണിന് 59 ഉം ലീ പെന്നിന് 41 ഉം ശതമാനം ജനപിന്തുണയാണുള്ളതെന്ന് പുതിയ സര്‍വേകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."