HOME
DETAILS
MAL
സഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം; സ്ഥിരമാക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍
backup
May 03 2017 | 03:05 AM
തിരുവനന്തപുരം: ഡിജിപി സ്ഥാനത്തേക്ക് ടി. പി സെന്‍കുമാറിനെ പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം.പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിക്കുന്നത്.
അടിയന്തര പ്രമേയ വേളയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപി ആര് എന്ന ചോദ്യമുയര്‍ത്തിയത്. ആദ്യചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി.
സഭയിലെ പ്രതിഷേധം സ്ഥിരമായി തുടരുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സഭാനടപടികള്‍ വേണമെങ്കില്‍ തുടരാമെന്നും ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."