HOME
DETAILS
MAL
യുഡിഎഫിലേക്കുള്ള വാതില്‍ മാണി തന്നെ അടച്ചുവെന്ന് ഉമ്മന്‍ചാണ്ടി
backup
May 03 2017 | 11:05 AM
തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള വാതില്‍ മാണി തന്നെ അടച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് അവസാന നിമിഷം കാലുമാറിയത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. യുഡിഎഫ് മാന്യത വിട്ട് പെരുമാറിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കടുത്ത വഞ്ചനയായേ മാണിയുടെ തീരുമാനങ്ങളെ കാണാനാകൂ. അടിസ്ഥാനമില്ലാത്ത കാരണങ്ങളാണ് മാണി ഉന്നയിക്കുന്നത്.ജനാധിപത്യ കേരളം മാണിയുടെ തീരുമാനത്തെ അംഗീകരിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ മാണി തെറ്റിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."