HOME
DETAILS
MAL
ബിസിനസ് ക്ലാസ് ടിക്കറ്റിന് 50 ശതമാനം ഇളവുമായി വിസ്താര
backup
May 03 2017 | 12:05 PM
ന്യൂഡല്‍ഹി: എല്ലാ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്കും 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ടാറ്റ-സിയ വിമാന കമ്പനിയായ വിസ്താര. ഇന്ന് ആരംഭിക്കുന്ന ഓഫര്‍ മെയ് ആറു വരെ ലഭ്യമാണ്.
മെയ് 12 മുതല്‍ അടുത്തവര്‍ഷം ഫെബ്രുവരി 20 വരെയുള്ള യാത്രയ്ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവ, പോര്‍ട്ട് ബ്ലെയര്‍, ലെ, ജമ്മു, ശ്രീനഗര്‍, കൊച്ചി, ഗുവാഹത്തി, അമൃത്സര്‍ ഭുവനേശ്വര്‍, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു തുടങ്ങി വിസ്താരയുടെ നെറ്റ്വര്‍ക്കുള്ള കേന്ദ്രങ്ങളിലേക്കാണ് ഇളവു ലഭിക്കുക. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."