സഊദി പൊതുമാപ്പ്; ഇതുവരെ ഇരുപതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്ക് ഇ.സി വിതരണം ചെയ്തു
ജിദ്ദ: സഊദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യം വിടാനായി എത്തിയ ഇന്ത്യക്കാരില്‍ ഒന്നാമത് ഉത്തര്‍പ്രദേശ് സ്വദേശികള്‍. രണ്ടാം സ്ഥാനത്ത് തെലങ്കനയില്‍ നിന്നുള്ളവരുമാണ്. മലയാളികള്‍ അഞ്ചാം സ്ഥാനത്താണെന്ന് എംബസി വെല്‍ഫയര്‍ വിഭാഗം മേധാവി അനില്‍ നൊട്ടിയാല്‍ അറിയിച്ചു.
ഇരുപതിനായിരത്തിലധികം പേര്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലുമായി ഇ.സിക്ക് അപേക്ഷ നല്‍കി. ഇതില്‍ പത്തൊമ്പതിനായിരം പേര്‍ക്ക് ഇ.സി അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ സ്‌പോണ്‍സര്‍ ഹുറൂബാക്കിയതിന്റെ പേരില്‍ വിദേശകാര്യ മന്ത്രാലയം വഴി എംബസിക്ക് നേരത്തെ ലഭിച്ച പാസ്‌പോര്‍ട്ടുകള്‍ വാങ്ങാനെത്തുന്ന ഉടമകളുടെ എണ്ണം വിരളമാണെന്നും അനില്‍ നൊട്ടിയാല്‍ പറഞ്ഞു.
പൊതുമാപ്പിന് അര്‍ഹരായവര്‍ പാസ്‌പോര്‍ട്ടോ ഇ.സിയോ സഹിതം എത്തിയാല്‍ അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും. എക്‌സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടാനും ശ്രദ്ധിക്കണം. അവസാന ദിവസത്തിലേക്ക് കാത്തു നില്‍ക്കരുതെന്നും അദ്ദേഹം നിയമലംഘകരെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."