ബഹ്‌റൈനില്‍ തണല്‍ കിഡ്‌നി കെയര്‍ ത്രിദിന എക്‌സിബിഷന്‍ വ്യാഴാഴ്ച മുതല്‍
മനാമ: ബഹ്‌റൈനില്‍ തണല്‍ കിഡ്‌നി കെയര്‍ സംഘടിപ്പിക്കുന്ന ത്രിദിന എക്‌സിബിഷന്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. മെയ് 4, 5, 6 തീയതികളില്‍ ഈസാടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയവും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തും മികച്ച സഹകരണമാണ് ഇതിന് നല്‍കുന്നതെന്നും ബഹ്‌റൈനിലാദ്യമായാണ് ഇന്ത്യന്‍ സമൂഹത്തിന് ഇത്തരമൊരു സഹകരണം ഭരണാധികാരികള്‍ നല്‍കുന്നതെന്നും സംഘാടകര്‍ വിശദീകരിച്ചു.
വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിക്കുന്ന എക്‌സിബിഷെന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 6.30ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് നിര്‍വ്വഹിക്കും. ചടങ്ങില്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അയിശ മുബാറക് മുഖ്യാതിഥിയായിരിക്കും. എന്‍.എച്ച്.ആര്‍.എ മേധാവി ഡോ. മറിയം അല്‍ ജലാഹ്മ, കോഴിക്കോട് മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീലത, മിംസ് ആശുപത്രി നെഫ്രോളജി വിദഗ്ദന്‍ ഡോ. ഫിറോസ് അസീസ്, സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. അലി അല്‍ അറാദി, 'തണല്‍' ചെയര്‍മാന്‍ ഡോ. ഇദ്രിസ്, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പത്ത് പവലിയനുകളിലായി എക്‌സിബിഷനും ബോധവത്കരണ ക്ലാസുകളും കിഡ്‌നി പ്രവര്‍ത്തനം നിര്‍ണയിക്കാനുള്ള പരിശോധനകളുമാണ് നടക്കുന്ന്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.മണി മുതല്‍ വൈകിട്ട് 6 മണിവരെ പ്രദര്‍ശനമുണ്ടായിരിക്കും. എക്‌സിബിഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി 0097339593703 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
ബഹ്‌റൈനിലുള്ള വിവിധ എല്ലാ വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രായഭേദമന്യെ പങ്കെടുക്കാവുന്ന വിധമാണ് എക്‌സിബിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം, അറബി, ഇഗ്ലീഷ്, ഹിന്ദി തുടങ്ങി 4 ഭാഷകളിലായാണ് പവലിയനും അനുബന്ധ വിശദീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. എക്‌സിബിഷനിലെ രജിസ്‌ട്രേഷന്‍ തിരക്ക് ഒഴിവാക്കാന്‍ www.thanalbahrain.com എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ബഹ്‌റൈനിലെ മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍, സ്‌കൈ ഗ്രൂപ്പ്, മലബാര്‍ ഗോള്‍ഡ്, ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍, ദിവാനിയ ഗ്രൂപ് ഓഫ് ഹോട്ടല്‍സ്, വേല്‍ ഫാര്‍മസി, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍, അസ്ഗര്‍ അലി എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് റഫീഖ് അബ്ദുല്ല (38384504), മുജീബ് റഹ്മാന്‍ (33433530), യു.കെ.ബാലന്‍ (39798122), ഷബീര്‍ (39802166) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ 'തണല്‍' ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ റസാഖ് മൂഴിക്കല്‍, എക്‌സിബിഷന്‍ ജനറല്‍ കണ്‍വീനര്‍ റഫീഖ് അബ്ദുല്ല, ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനിധി ജയ്ഫര്‍ മെയ്ദാനി, 'തണല്‍' പ്രതിനിധി നാസര്‍, സി എച്ച്.റഷീദ്, യു.കെ. ബാലന്‍, ജോര്‍ജ് മാത്യു, ലത്തീഫ് ആയഞ്ചേരി, ഷബീര്‍, ഫൈസല്‍, എ.പി.ഫൈസല്‍, ഇബ്രാഹിം പുറക്കാട്ടിരി, മൂസ ഹാജി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."