HOME
DETAILS

മാള കോട്ടമുറി വലിയപറമ്പ് റോഡിന്റെ പണി ആരംഭിച്ചു

  
backup
May 03 2017 | 19:05 PM

%e0%b4%ae%e0%b4%be%e0%b4%b3-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d


മാള: മേഖലയിലെ ഏറ്റവും പ്രധാന റോഡുകളിലൊന്നായ മാള കോട്ടമുറി വലിയപറമ്പ് റോഡിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. ആദ്യ ഘട്ടത്തില്‍ റോഡിന്റെ പ്രതലം ഉയര്‍ത്തുന്ന പണിയാണ് നടക്കുന്നത്. അതിരൂക്ഷമായ വെള്ളക്കെട്ട് മൂലം യാത്രാദുരിതം അനുഭവിക്കേണ്ടി വരുന്നതും റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമാകുന്നതുമായ കോട്ടമുറി മുതല്‍ സബ്ബ് സ്റ്റേഷന്‍ സ്റ്റോപ്പ് വരെയുള്ള ഭാഗവും കാവനാട് റോഡിന്റെ തുടക്കത്തിലുള്ള ഭാഗവുമാണ് ഗ്രാനുലാര്‍ സബ്ബ് ബേസ് (ജി.എസ്.ബി) ആന്റ് വെറ്റ് മിക്‌സ് എന്ന പ്രക്രിയയിലൂടെ ഉയര്‍ത്തുന്നത്. ഒരു വരി ഗതാഗതം അനുവദിച്ചാണ് പണി പുരോഗമിക്കുന്നത്.
കാന പണിത് റോഡിലെ വെള്ളം ഒഴിവാക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാലാണ് റോഡ് ഒന്നരയടി ഉയര്‍ത്തുന്നത്. പരിസരവാസികളുടെ എതിര്‍പ്പ് അവഗണിച്ചാണ് റോഡുയര്‍ത്തുന്നത്. മാള പൊലിസ് സ്റ്റേഷന്‍ പരിസരം മുതല്‍ ഹോളിഗ്രേസ് ജംഗ്ഷന്‍ വരെയുള്ള ഭാഗമാണ് ബിറ്റുമിന്‍ മെക്കാടം ബിറ്റുമെന്‍ കോണ്‍ഗ്രീറ്റിംഗിലൂടെ പണിയുന്നത്. മേഖലയിലെ പ്രധാന റോഡുകളിലൊന്നായ മാളവലിയപറമ്പ് റോഡ് പാടെ തകര്‍ന്ന് തുടങ്ങിയിട്ട് രണ്ടര വര്‍ഷത്തിലേറെയായി. മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധത്തില്‍ തകര്‍ന്നിട്ട് അറ്റകുറ്റ പണികള്‍ പോലും കാര്യക്ഷമമായി നടത്തിയിരുന്നില്ല. ഇതിനിടെ ജലനിധിക്കായി രണ്ട് വര്‍ഷത്തോളം മുന്‍പ് റോഡ് പൊളിച്ചതോടെ ഇതിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായി. ദുഷ്‌കരമായതിനൊപ്പം  അപകടകരമായതുമായ യാത്രയാണിതിലൂടെ നടന്നിരുന്നത്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റിംഗിനായി മൂന്ന് വര്‍ഷം മുന്‍പ് 115 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും പണി നടത്താന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല.
മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് നാലുവട്ടം ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരുംതന്നെ ടെന്ററെടുക്കാന്‍ തയ്യാറായിരുന്നില്ല. തുകയുടെ അപര്യാപ്തതയാണിതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. അഞ്ചാമത് തവണയാണ് ടെന്‍ഡറായത്. ടെന്ററായി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ പൂര്‍ത്തീകരിച്ച് പണി തുടങ്ങിയത് ഇപ്പോഴാണ്. റോഡിന്റെ തകര്‍ച്ചയും വീതി കുറവുമുണ്ടാക്കുന്ന ദുരിതം സഹിച്ചാണ് നിത്യേന നൂറ്കണക്കിന് വാഹനങ്ങള്‍ റോഡിലൂടെ സഞ്ചരിക്കുന്നത്. മേഖലയിലെ തന്നെ ഏറ്റവും മോശമായ റോഡാണിതെന്നാണ് ജനങ്ങളില്‍ നിന്നുമുള്ള അഭിപ്രായം. മാള ആലുവ സെക്റ്ററിലെ അഞ്ച് റുട്ടുകളിലൂടെയുള്ള ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന റോഡാണിത്. റോഡിന്റെ പണി പൂര്‍ത്തീകരിക്കപ്പെടുന്നതോടെ മൂന്നു വര്‍ഷത്തിലധികമായി തുടരുന്ന ദുരിതങ്ങള്‍ക്കാണ് അവസാനമാകുക. റോഡില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago