തൊഴില്‍ അനേ്വഷകര്‍ക്ക് ജോലി നല്‍കി എംപ്ലോയബിറ്റി സെന്റര്‍ കാര്യക്ഷമമാക്കുന്നു
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴീല്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്കു ജോലി നല്‍കി എംപ്ലോയബിറ്റി സെന്റര്‍ കാര്യക്ഷമമാക്കുന്നു.
ആറുമാസ കാലയളവില്‍ നിരവധി ജോബ് ഡ്രൈവുകളും അഞ്ച് കോളജുകളിലായി ജോബ് ഫെയറുകളും നടത്തുക വഴി നിരവധി ഉദ്യോഗാര്‍ഥികള്‍ക്കു മികച്ച തൊഴില്‍ അവസരങ്ങള്‍ നേടി കൊടുക്കാനായി. ടെലികോളര്‍ തസ്തികകളിലേയ്ക്കുളള ജോബ് ഡ്രൈവ് 21 രാവിലെ 10നു എംപ്ലോയബലിറ്റി സെന്റെറില്‍ നടത്തും. എംപ്ലോയബിലിറ്റി സെന്ററിന്റെ അടുത്ത ജോബ് ഫെയര്‍ ജൂലൈ 23ന് രാവിലെ 10ന് എന്‍.എസ്.എസ് കോളേജ് ചങ്ങനാശ്ശേരിയില്‍ നടത്തും.
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. എങ്കിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. 250 രൂപ നല്‍കി ഉദ്യോഗാര്‍ഥികള്‍ക്ക് ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്താം. 18-35 പ്രായപരിധിയില്‍ വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 1000 രൂപ ആജീവനാന്ത രജിസ്‌ട്രേഷന്‍ നല്‍കി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ എംപ്ലോയബിലിറ്റി സെന്റെറില്‍ നിന്നും തിരഞ്ഞെടുക്കാം. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ബയോഡേറ്റയുടെ മൂന്ന് കോപ്പി, തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും നല്‍കണം. ഫോണ്‍ : 0481 2563451 9961760233 9605774945.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."