HOME
DETAILS

നഗരിയില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍

  
backup
May 03 2017 | 19:05 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b4%e0%b5%81%e0%b4%a4%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d


തൃശൂര്‍: തൃശൂര്‍ പൂരം സുരക്ഷിതവും സുഗമമായും നടത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍, ചീഫ് കണ്‍ട്രോളറായുളള വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ചെന്നൈ ചീഫ് ജോയിന്റ് കണ്‍ട്രോളര്‍ ഡോ.എ.കെ.യാദവ്, ജില്ലാ ഭരണകൂടത്തിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ തൃപ്തി അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. 41 സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പൗണ്ടില്‍ കെട്ടി. വൈദ്യൂതി സബ് സ്റ്റേഷനുകള്‍, ഉയര്‍ന്ന കെട്ടിടങ്ങള്‍,  ജനങ്ങള്‍ കൂടുതലായി വന്നു പോകുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കൂടാതെ പൊലിസിന്റെ വയര്‍ലെസ് സെറ്റും ഹാം റേഡിയോയും ഉപയോഗിക്കും. എട്ട് ഫയര്‍ എന്‍ജിനുകള്‍ നിര്‍ണായ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും.  ഇലഞ്ഞിത്തറ മേള നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിലും കണ്‍ട്രോള്‍ റൂമിലുമായ ഫസ്റ്റ് എയഡ് കേന്ദ്രങ്ങള്‍ തുറക്കും. തേക്കിന്‍കാട് മൈതാനത്തിന് ചുറ്റും അഞ്ച് കേന്ദ്രങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളുടെ മെഡിക്കല്‍ സംഘങ്ങളും അടിയന്തര സന്ദര്‍ഭം നേരിടാന്‍ രംഗത്തുണ്ടാകും. തേക്കിന്‍കാട് മൈതനാത്തെ 32 ഫയര്‍ ഹൈഡ്രന്റ് സ്ഥാപിച്ചിട്ടുളളതിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4  മണിക്ക് നിര്‍വഹിക്കും. സ്വരാജ് റൗണ്ടിന്റെ 70 ശതമാനവും പ്രദേശവും ഫയര്‍ ഹൈഡ്രന്റിന്റെ പരിധിയില്‍ വരുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുളളത്. 35000 ലിറ്റര്‍ വെളളം ഹൈഡ്രന്ററായി സംഭരിച്ചിട്ടുണ്ട്. വൈദ്യൂതി വിതരണത്തില്‍  തടസ്സം നേരിട്ടാല്‍ പരിഹരിക്കുന്നതിന് ഡീസല്‍ ജനറേറ്ററുള്‍പ്പെടെ സംവിധാനങ്ങള്‍  കൂടി ഏര്‍പ്പെടുത്തി.  ജില്ലാ ഭരണകൂടം, പൊലിസ്, ദേവസ്വങ്ങള്‍ എന്നിവര്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവസ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം കനത്ത സുരക്ഷ ഒരുക്കിയിട്ടുളളതെന്ന്  ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ അവലോകന യോഗത്തില്‍ അറിയിച്ചു.
ഇലൂമിനസ് ജാക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്തവരെ സുരക്ഷാ ബാരിക്കേഡിന് അകത്ത് പ്രവേശിപ്പിക്കില്ലെന്ന് പെസോ ചെന്നൈ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഡോ.എ.കെ.യാദവും ഹൈദ്രബാദ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, പെസോ ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എസ്. കന്ദസ്വാമി (എറണാകുളം), സുമിരന്‍ കുമാര്‍ (ചെന്നൈ), ആര്‍.ഡി.ഒ കെ അജീഷ്, എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ടറുടെ ചേമ്പറില്‍ നടന്ന അവലോകന യോഗത്തില്‍ സംബന്ധിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago