HOME
DETAILS

ഇതുവെറും സാമ്പിള്‍; ഇനിയാണ് പൂരം

  
backup
May 03 2017 | 19:05 PM

%e0%b4%87%e0%b4%a4%e0%b5%81%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af



പാറമ്മേക്കാവിന്റെ എഴുന്നള്ളിപ്പിന് ശേഷം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മൂന്നൂറോളം കലാകാരന്മാര്‍ തീര്‍ക്കുന്ന പാണ്ടിമേളത്തിന്റെ നാദവിസ്മയം
തൃശൂര്‍: പൂരങ്ങളുടെ പൂരം തൃശൂര്‍ പൂരം നാളെ. ചമയങ്ങളണിഞ്ഞ് കരിവീരന്‍മാര്‍ പൂരവഴികളില്‍ നിറയും. ചെറുപൂരങ്ങള്‍ക്കു തുടക്കമിട്ട് രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തും. ഏഴ് മണിയ്ക്ക് തിരുവമ്പാടി ക്ഷേത്രത്തില്‍ ഭഗവതിയുടെ പൂരം പുറപ്പെടല്‍ ചടങ്ങുകള്‍ തുടങ്ങും.
ഇതിനിടയില്‍ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ അരമണിക്കൂറിന്റെ ഇടവേളയില്‍ വടക്കുന്നാഥനെ വണങ്ങാനെത്തും. ഉച്ചയ്ക്ക് 12ഓടെ പാറമേക്കാവ് ഭഗവതി പുറത്തേക്ക് എഴുന്നള്ളും.
അകമ്പടിയായി തുടങ്ങുന്ന ചെമ്പടമേളം ക്ഷേത്രത്തിന് പുറത്തെത്തുമ്പോള്‍ പാണ്ടിയിലേയ്ക്ക്. പാറമേക്കാവിന്റെ മുറ്റത്ത് 15 ആനയ്ക്ക് പൂരം.  തിരുവമ്പാടിയുടെ മൂന്നാനകളോടെയുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡിലൂടെ തെക്കോട്ട് നായ്ക്കനാലില്‍ ഒമ്പതുമണിയോടെ എത്തും. പഴയനടക്കാവിലെത്തി നടുവില്‍ മഠത്തിലെത്തിയശേഷം 11.15 ന് പ്രശസ്തമായ മഠത്തില്‍വരവ്. മൂന്ന് ആനകളുമായുള്ള എഴുന്നള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാകും.
ഘോഷയാത്ര സ്വരാജ് റൗണ്ടില്‍ എത്തുന്നതോടെ ആനകളുടെ എണ്ണം ഏഴാകും. പടിഞ്ഞാറെ റൗണ്ടിലൂടെ രണ്ടരയോടെ നായ്ക്കനാലിലെത്തുന്നതോടെ പഞ്ചവാദ്യം സമാപിക്കും. തുടര്‍ന്ന് തേക്കിന്‍കാട്ടിലേക്ക് കയറുമ്പോള്‍ മേളക്കമ്പക്കാര്‍ക്ക് ഹരം പകര്‍ന്ന് പാണ്ടിമേളം. ഈ നേരത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് മേളത്തോടെ വടക്കുന്നാഥനിലെത്തും. തുടര്‍ന്നാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മൂന്നൂറോളം കലാകാരന്മാര്‍ തീര്‍ക്കുന്ന പാണ്ടിമേളത്തിന്റെ നാദവിസ്മയം.
നാലരയോടെ വടക്കുന്നാഥനെ വണങ്ങി ഇരുഭഗവതിമാരും തെക്കേഗോപുരനടയിലൂടെ കുടമാറ്റത്തിനായി ഇറങ്ങും.പാറമേക്കാവിന്റെ ആനകള്‍ പ്രദക്ഷിണവഴിയിലേക്കിറങ്ങി രാജാവിന്റെ പ്രതിമയ്ക്കരികില്‍ പോയി തിരികേ സ്വരാജ് റൗണ്ടില്‍ വടക്കുന്നാഥക്ഷേത്രത്തിന് അഭിമുഖമായി നിരക്കും. തിരുവമ്പാടി വിഭാഗത്തിന്റെ ആനകള്‍ തെക്കേഗോപുരനടയില്‍ നില്‍പ്പുറപ്പിക്കും. തുടര്‍ന്നാണ് കുടമാറ്റം. രാത്രി ഏഴരയോടെ തിരുവമ്പാടിയുടെ ചെറിയതോതിലുള്ള വെടിക്കെട്ട്. തീവെട്ടിവെളിച്ചത്തിന്റെ അകമ്പടിയോടെയാണ് രാത്രിപ്പൂരം. രാത്രി 11.30 മുതല്‍ ശനിയാഴ്ച്ച പൂലര്‍ച്ചെ 2.30 വരെ പകലത്തേതുപോലെ തിരുവമ്പാടിയുടെ മഠത്തില്‍വരവ് നായ്ക്കനാലിലും പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പുലര്‍ച്ചെ രണ്ടരയോടെ മണികണ്ഠനാല്‍ പന്തലിലും സമാപിക്കും. ഇത് കഴിഞ്ഞാണ് പ്രധാന വെടിക്കെട്ട്. പിറ്റേന്നാണ് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പകല്‍പ്പൂരം.
രാവിലെ 7.30ന് പാറമേക്കാവിലമ്മ 15 ആനകളുമായി വീണ്ടും എഴുന്നള്ളും. എട്ടരയോടെ തിരുവമ്പാടി ഭഗവതി 15 ആനകളുമായി നായ്ക്കനാലില്‍നിന്ന് എഴുന്നള്ളും. ശ്രീമൂലസ്ഥാനത്ത് വടക്കുന്നാഥനെ സാക്ഷിയാക്കി ഇരുഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങാണ് അടുത്തത്. തുടര്‍ന്ന് വെടിക്കെട്ടോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago