HOME
DETAILS
MAL
മതനിരപേക്ഷത നിലനിര്‍ത്താന്‍ ഇടത്പക്ഷം പ്രതിജ്ഞാബദ്ധമെന്ന്
backup
May 03 2017 | 19:05 PM
ശ്രീകൃഷ്ണപുരം: മത നിരപേക്ഷത നിലനിര്‍ത്താന്‍ ഇടത്പക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായില്‍ പറഞ്ഞു. കരിമ്പുഴയില്‍ സി.പി ഐ നേതാവായിരുന്ന യു മാധവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് അധ്യക്ഷനായി.ചടങ്ങില്‍ മികച്ച ജൈവ കര്‍ഷകരെ അദരിച്ചു. വിപി ജയപ്രകാശ്, വിജയന്‍ കുനിശ്ശേരി, ജോസ്‌ബേബി, സുരേഷ്ബാബു കൂത്തുപറമ്പ്, യു അച്ച്യുതന്‍, വി.എം ഗോപാലകൃഷ്ണന്‍, കെ.ടി രാമചന്ദ്രന്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗാനമേളയും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."