ബസ് സ്റ്റാന്‍ഡ് കച്ചവടക്കാര്‍ കയ്യടക്കി: യാത്രക്കാര്‍ ദുരിതത്തില്‍
ഷൊര്‍ണൂര്‍: അസൗകര്യങ്ങളാല്‍ ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡ് വീര്‍പ്പുമുട്ടുന്നു. ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ കാത്തു നില്ക്കുന്ന സ്ഥലങ്ങളില്‍ വഴിയോരകച്ചവടം മൂലമാണ് യാത്രക്കാര്‍ ദുരുതത്തിലാകുന്നത്. ചെരുപ്പുകച്ചവടക്കാര്, പച്ചക്കറി വിത്ത് വില്പനക്കാര്, ലോട്ടറി വില്പനക്കാര്, വിവിധതരം ബുക്ക് വില്പന എന്നിവരാണ് സ്റ്റാന്‍ഡ് കയ്യടക്കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് വികസനത്തിന്റെ ഭാഗമായി പഴയ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ച് മാറ്റി പകരം പുതിയ കെട്ടിടത്തിന്റെ ജോലികള്‍ നടന്നു വരികയാണ്. ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പോലും ചില സമയങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കയ്യേറ്റകച്ചവടക്കാരെ നിയന്ത്രക്കാന്‍ നഗരസഭ അധികൃതരോ, പൊലിസോ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കക്കൂസിന്റെ സ്ലാബ് പൊട്ടിയതുമൂലം ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."