ഇത് വരള്‍ച്ചയുടെ പൊള്ളുന്ന അവധിക്കാലം
പട്ടാമ്പി: ജില്ലയിലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പട്ടാമ്പിയില്‍ ജലക്ഷാമം രൂക്ഷമായി. മഴക്കുറവും പുഴയില്‍ വെള്ളമില്ലായ്മയും കൂടുതല്‍ ചൂടിനും ജലക്ഷാമത്തിന് ഇടയാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി എത്തുന്ന വേനല്‍മഴ വേണ്ടത്ര പട്ടാമ്പി പ്രദേശത്ത് പെയ്തിട്ടില്ലാത്തതിനാല്‍ ജലലഭ്യതയുടെ കുറവിന് ഇത് വരെയും മാറ്റമുണ്ടായില്ല. കഴിഞ്ഞ ആഴ്ച 37 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയിരുന്നത്. അതു കൊണ്ട് തന്നെ പട്ടാമ്പിക്കാര്‍ക്ക് കുടത്തചൂടിന്റെയും വരള്‍ച്ചയുടെയും അവധിക്കാല മാസങ്ങളാണ് കടന്ന് പോയത്.
സമീപ പ്രദേശങ്ങളിലെ മിക്ക സ്ഥലങ്ങളിലും വേനല്‍ മഴ ആശ്വാസമായി പെയ്തുപോയെങ്കിലും കണ്ണീര്‍ച്ചാലായി ഒഴുകുന്ന ഭാരതപ്പുഴ പ്രദേശത്തെ വരള്‍ച്ചയുടെ കാഠിന്യം ചൂണ്ടികാണിക്കുന്നു. ഭാരതപ്പുഴയില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ നഗരസഭയുടെ കുടിവെള്ള പദ്ധതികള്‍ നിലക്കാനും കാരണമായിട്ടുണ്ട്. അതിനാല്‍ ജലവിതരണവും തടസ്സപ്പെട്ട നിലയിലാണ് ഇപ്പോള്‍. എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ പ്രദേശങ്ങളിലെ കുടിവെള്ളം രൂക്ഷമായ സ്ഥലങ്ങളിലേക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് ചെറിയ തോതില്‍ ആശ്വാസമാകുന്നുണ്ട്. പാലംമുട്ടി നിറഞ്ഞുകവിഞ്ഞ ഭാരതപ്പുഴ പട്ടാമ്പിക്കാര്‍ക്ക് മറക്കാനാവുന്നില്ലെങ്കിലും അതിനേക്കാളേറെ കടുപ്പത്തില്‍ വേനല്‍ വരള്‍ച്ച രൂക്ഷമായത് കര്‍ഷകരടക്കമുള്ളവരെ പ്രയാസപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."