ബാങ്ക് ജീവനക്കാരനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം
ആനക്കര: കുമ്പിടിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ധനകാര്യ ബാങ്കിന്റെ ജീവനക്കാരനെതിരെ പോസ്റ്റര്‍, സോഷ്യല്‍ മീഡിയകളിലും വ്യാപകമായി പ്രചാരണം. ബാങ്കില്‍ വെച്ച സ്വര്‍ണത്തില്‍ തിരിമറി നടത്തി മുക്ക് പണ്ടം വെച്ചെന്നും ഇത്തരത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതായും ഇത് പിന്നീട് ബാങ്കിലെ മറ്റ് ജിവനക്കാരും മറ്റ് ഡയറക്ടര്‍മാരും കണ്ടെത്തി ഇയാളെകൊണ്ട് പണം അടപ്പിച്ച ശേഷം രാജികത്ത് വാങ്ങി ഒഴുവാക്കിയുമെന്നാണ് പ്രചാരണം. കുറച്ച് ദിവസമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രചാരണം കഴിഞ്ഞ ദിവസം മുതലാണ് വാട്‌സപ്പിലും ആനക്കരയില്‍ വിവിധ സ്ഥലങ്ങളില്‍ ഒട്ടിച്ച പോസ്റ്ററുകളിലുമായി പ്രചരിക്കുന്നത്.
സംസ്ഥനത്തെ പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രിയ കക്ഷിയുടെ യുവജന നേതാവിനെതിരേയാണ് പ്രചാരണം നടക്കുന്നത്. കുറച്ച് ദിവസമായി ഇദ്ദേഹത്തെ ബാങ്കില്‍ കാണാത്തതും പ്രചാരണം വ്യാപകമാകാന്‍ കാരണമായിട്ടുണ്ട്. സ്വന്തം രാഷ്ട്രിയ കക്ഷിയില്‍പ്പെട്ടവര്‍തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നതിന് പിറകിലെന്നുളള ആരോപണവുമുണ്ട്.
നിലവില്‍ ഇദ്ദേഹം വഹിക്കുന്ന സ്ഥാനം തെറിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് സ്വന്തം കക്ഷിയില്‍പ്പെട്ട എതിര്‍ഗ്രൂപ്പുകാര്‍ ഇത് ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ കാരണമായിട്ടുളളതത്രെ.
രാഷ്ട്രിയ കക്ഷിയുടെ വിവിധ മണ്ഡലം കമ്മിറ്റികളും യുവജനനേതാവിനെതിരേയുളള ആരോപണത്തിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി അയച്ചതായും വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതിര്‍ നേതാവിന്റെ നേതൃത്വത്തില്‍ തൃത്താല മേഖലയില്‍ ഗ്രൂപ്പ് യോഗം നടന്നതായും പറയുന്നു.
ഇതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റിക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് പരാതി പോയിട്ടുളളതെന്നുമാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."