ജില്ലയില്‍ റവന്യു റിക്കവറി നടപടികള്‍ ശക്തമാക്കി: രണ്ടുപേരെ അറസ്റ്റ് ചെയ്തു
പാലക്കാട്: ജില്ലയില്‍ പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ത്തന്നെ റവന്യു റിക്കവറി നടപടികള്‍ ശക്തമാക്കി. റവന്യു റിക്കവറി നിയമത്തിലെ സെക്ഷന്‍-65 പ്രകാരം വില്‍പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ചിറ്റൂര്‍ താലൂക്കിലെ ചിക്കന്‍ സെന്റര്‍ ഉടമയെ മെയ് രണ്ടിന് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ചിറ്റൂര്‍ റവന്യു റിക്കവറി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് ജില്ലാ കലക്ടറുടെ കാര്യാലത്തില്‍ ഹാജരാക്കിയതിന് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
ഏകദേശം അഞ്ച് കോടി രൂപയോളം കുടിശ്ശിക വരുത്തിയ മൈക്രോഫിനാന്‍സ് കമ്പനിയുടെ കോ-ഒബ്ലിഗെന്റില്‍ ഒരാളെ മെയ് മൂന്നിന് രാവിലെ അഞ്ചിന് അറസ്റ്റ് ചെയ്തു.
ജില്ലാകലക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ തുക അടയ്ക്കുന്നതിന് വിസമ്മതിച്ചതിനാല്‍ വിയ്യൂര്‍ ജയിലിലടച്ചു. ഇത്തരത്തില്‍ വര്‍ഷങ്ങളായി കുടിശ്ശിക ഇനത്തില്‍ തുക യഥാവിധി അടക്കാത്ത എല്ലാ റവന്യു റിക്കവറി കേസുകളിലും നിയമത്തിലെ ശക്തമായ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
റവന്യൂ റിക്കവറി പ്രവര്‍ത്തനങ്ങള്‍ തടസപ്പെയുത്തുകയോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."