HOME
DETAILS

പ്ലാച്ചിമട: സുസ്ഥിര വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്

  
backup
May 03 2017 | 19:05 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%9f-%e0%b4%b8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8


പാലക്കാട്: കൊക്കകോള കമ്പനിയുടെ വിനാശകരമായ പ്രവര്‍ത്തനം മൂലം ജീവിതം തകര്‍ന്നു പോയ പ്ലാച്ചിമട ജനതയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഗാന്ധിയന്‍ ഡോ. എം.പി മത്തായി അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ മനുഷ്യര്‍ കൂടി ഉപയോഗിക്കുന്ന ജലം അടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ ഭീകരമായി മലിനമാക്കുന്നതിലൂടെ പാവപ്പെട്ടയാളുകള്‍ മാരകമായ രോഗങ്ങള്‍ക്ക് അടിമകളാവുകയാണെന്നും അതിന്റെ കൂടി കച്ചവട സാധ്യതകള്‍ കോര്‍പ്പറേറ്റുകള്‍ മുതലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍വോദയ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് കലക്ട്രേറ്റിനു മുന്നില്‍ നടക്കുന്ന പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നടക്കുന്ന സത്യാഗ്രഹവും ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പുതുശ്ശേരി ശ്രീനിവാസന്‍ അധ്യക്ഷനായ പരിപാടിയില്‍ സ്വാതന്ത്ര്യ സമര സേനാനി അമ്പലപ്പാറ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി.
മുന്‍ മന്ത്രി വി.സി കബീര്‍, ജില്ലാ സെക്രട്ടറി എസ്. വിശ്വകുമാരന്‍ നായര്‍, പ്ലാച്ചിമട സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ എ. ശക്തിവേല്‍, പ്ലാച്ചിമട കന്നിയമ്മ, മുണ്ടൂര്‍ രാമകൃഷ്ണന്‍ സംസാരിച്ചു.
പ്ലാച്ചിമട സുസ്ഥിര വികസന ശില്‍പശാല സമരസമിതി കണ്‍വീനര്‍ അഡ്വ. കെ.വി ബിജു മോഡറേറ്റ് ചെയ്തു. എം. വേലായുധന്‍, കെ മായാണ്ടി, ടി. കുഞ്ചന്‍ കുട്ടി, കല്ലൂര്‍ ശ്രീധരന്‍, പി.എം സെയ്തലവി, വി സുബ്രഹ്മണ്യന്‍, അമ്പലക്കാട് വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം നഷ്ടം സംഭവിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് അന്തസോടെ ജീവിക്കാന്‍ ആവശ്യമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുന്ന സുസ്ഥിര വികസന പദ്ധതി തയ്യാറാക്കുന്നതിനും പദ്ധതി ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകപ്പുകളുടെയും ഏജന്‍സികളുടെയും മിഷനുകളുടെയും സഹകരണം ഉറപ്പാക്കുന്നതിനും ശില്‍പശാലയില്‍ തീരുമാനിച്ചു.
പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം ഏപ്രില്‍ 22 മുതല്‍ പാലക്കാട് കലക്ട്രേറ്റിനു മുന്നില്‍ നടക്കുന്നുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago