എം.പി ഫണ്ടില്‍ ആറു കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി
കാസര്‍കോട്: പി കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലയില്‍ ആറു കുടിവെള്ള പദ്ധതിയുള്‍പ്പെടെ 48.47 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള ഒന്‍പതു പദ്ധതികള്‍ക്കു ഭരണാനുമതി നല്‍കി. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ചീരപ്പാറ കുടിവെള്ള പദ്ധതിക്ക് 4.05 ലക്ഷം, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മജല്‍ ലക്ഷംവീട് കോളനി കുടിവെള്ള പദ്ധതിക്കു നാല് ലക്ഷം, ചൗക്കിക്കുന്നില്‍ കുഴല്‍ കിണറും ഹാന്റ് പമ്പും സ്ഥാപിക്കുന്നതിന് 1.1460 ലക്ഷം, ഉദുമ ഗ്രാമപഞ്ചായത്തിലെ പാലക്കുന്ന്-കുറുക്കന്‍ കുന്ന് കുടിവെള്ള പദ്ധതിക്ക് 10.45 ലക്ഷം, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പുതിയ കടപ്പുറം കുടിവെള്ള പദ്ധതിക്ക് 2.82 ലക്ഷം, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പള്ളിക്കര കുടിവെള്ള പദ്ധതിക്ക് ആറു ലക്ഷം, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ചള്ളുവക്കോട്-തെക്കേച്ചാല്‍-ആലന്തട്ട കൊളപ്പുറം റോഡ് ടാറിങിനു 10 ലക്ഷം, ബളാല്‍ ഗ്രാമപഞ്ചായത്തിലെ കനകപ്പള്ളി-വടക്കംകുന്ന് റോഡ് ടാറിങിന് അഞ്ച് ലക്ഷം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പുളി-ഗോക്കടവ് റോഡ് കോണ്‍ക്രീറ്റിങിന് അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതികള്‍ക്കു ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഭരണാനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."