വാഹനപരിശോധനക്കായി നിര്‍ത്തവേ സ്കൂട്ടറില്‍ ജീപ്പിടിച്ചു
കാസര്‍കോട്: ആര്.ടി.ഒ അധികൃതര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട സ്കൂട്ടര്‍ റോഡില്‍ തിരിക്കുന്നതിനിടയില്‍ പിന്നാലെ വന്ന ബൊലേറൊ ജീപ്പിടിച്ചു യുവതിയടക്കം രണ്ടുപേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഒന്‍പതോടെ വിദ്യാനഗറിനും നായന്മാര്മൂലയ്ക്കും ഇടയിലെ നഴ്സറിക്കു മുന്നിലാണ് അപകടമുണ്ടായത്. റോഡരികില്‍ ആര്.ടി.ഒ ജീപ്പ് നിര്‍ത്തി അതുവഴി പോകുന്ന വാഹനങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കാസര്‍കോട് ഭാഗത്തു നിന്നു സ്കൂട്ടര്‍ എത്തിയത്. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പെട്ട സ്കൂട്ടര്‍ മാറ്റുന്നത് ആദ്യം നാട്ടുകാര്‍ തടഞ്ഞു. ആര്.ടി.ഒ അധികൃതരുടെ അശ്രദ്ധകൊണ്ടാണ് അപകടം സംഭവിച്ചതെന്നും ജനങ്ങളുടെ ജീവന് അപകടത്തില്‍പെടുത്തുന്ന വാഹന പരിശോധന പാടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ മെല്വിന് ജോസിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം എത്തിയാണ് സ്കൂട്ടര്‍ മാറ്റിയത്. അപകടത്തില്‍പ്പെട്ടവരുടെ പരുക്ക് സാരമുള്ളതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."