വേതനം നല്‍കിയില്ല; പമ്പ് ഹൗസ് ജീവനക്കാര്‍ പണിമുടക്കില്‍
കാഞ്ഞങ്ങാട്: വേതനം കിട്ടാത്തതിനെ തുടര്‍ന്ന് പമ്പ് ഹൗസ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയതോടെ കുടിവെള്ളം കിട്ടാതെ ഉപഭോക്താക്കള്‍ വലയുന്നു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ജലനിധി വിതരണ പമ്പ് ഹൗസ് ജീവനക്കാരാണു കഴിഞ്ഞ ദിവസം മുതല്‍ സമരം തുടങ്ങിയത്. പമ്പ് ഹൗസ്, ശുദ്ധീകരണ പ്ലാന്റ് എന്നിവ സമരക്കാര്‍ പൂട്ടിയതോ പഞ്ചായത്ത് പരിധിയിലെ വിവിധ വാര്‍ഡുകളിലെ ആയിരത്തി എഴുന്നൂറോളം ഗുണഭോക്താക്കാളാണു ദുരിതത്തിലായത്.
രണ്ടുമാസമായി തങ്ങള്‍ക്കു ലഭിക്കേണ്ട വേതനം ലഭിച്ചില്ലെന്നാണു പമ്പ് ഹൗസ് ജീവനക്കാരുടെ പരാതി. ഇതിനു പുറമേ പരിശീലത്തിനു വേണ്ടി പോയപ്പോള്‍ തങ്ങള്‍ക്കുണ്ടായ ചെലവിനത്തിലെ അയ്യായിരം രൂപയും ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കു അനുവദിച്ചു കിട്ടിയിട്ടില്ലെന്നും മറ്റൊരു ആറുമാസത്തെ വേതനവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.
കടുത്ത വേനലില്‍ ഇവരുടെ ജോലിഭാരവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിമാസം ഇവര്‍ക്കു കിട്ടേണ്ട പത്തായിരം രൂപ യഥാസമയം കിട്ടാതെ വന്നതോടെ നിത്യ ചെലവിനു പണം കണ്ടെത്താനാവാതെ ജീവനക്കാര്‍ പ്രയാസം നേരിടുകയാണ്. ഇക്കാര്യം പലവട്ടം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് സമരത്തിനിറങ്ങിയതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."