ഫാഷിസത്തിനെതിരേ യുവജന സംഗമം സംഘടിപ്പിക്കും: യൂത്ത് ലീഗ്
പടന്നക്കാട്: 'ഫാഷിസത്തിനെതിരേ ജനാധിപത്യ പ്രതിരോധം' എന്ന പ്രമേയവുമായി യുവജന സംഗമം സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാംപ് തീരുമാനിച്ചു. സംഘ്പരിവാര്‍ ഫാഷിസത്തിനെതിരേ ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 30 വരെയാണ് ശാഖാതലങ്ങളില്‍ യുവ സംഗമം സംഘടിപ്പിക്കുക. 25നകം മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ വാര്‍ഷിക കൗണ്‍സിലും സെപ്റ്റംബര്‍ 30നകം എക്‌സിക്യൂട്ടിവ് ക്യാംപുകളും ചേരും. ജൂലൈ ഒന്നു മുതല്‍ 15 വരെ നിയോജക മണ്ഡലത്തില്‍ എക്‌സിക്യൂട്ടിവ് ക്യാംപുകളും നടത്തും. 'ലാ കോണ്‍വി വെന്‍സിയ' കാംപയിന്റെ ഭാഗമായി ജില്ലയില്‍ സൗഹൃദ യാത്ര നടത്തും. യുവാക്കള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്താനും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ പഞ്ചായത്തുകളില്‍ യൂത്ത് കാര്‍ണിവല്‍ സംഘടിപ്പിക്കാനും ക്യാംപ് തീരുമാനിച്ചു.
റമദാനില്‍ മലയോര മേഖലകളില്‍ റിലീഫ് പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സൗഹൃദ സംഗമവും നടത്തും. കുടുംബ ഭദ്രതയും സാമ്പത്തിക ആസൂത്രണവും ലക്ഷ്യമാക്കി ഫാമിലി എംപവര്‍മെന്റ് പ്രോഗ്രാം, തൊഴില്‍രഹിതരായ യുവ സംരഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ യൂത്ത് എന്റര്‍പ്രണേര്‍സ് മീറ്റ്, ജൂലൈ 30നു യൂത്ത് ലീഗ് ദിനാചരണം, സെപ്റ്റംബര്‍ 28ന് സി.എച്ച് അനുസ്മരണ ദിനത്തില്‍ യുവതീ സംഗമം എന്നിവ സംഘടിപ്പിക്കും.
യൂത്ത് ലീഗ് നേതാവ് പി.എം ഹനീഫയുടെ ഓര്‍മക്ക് ജില്ലയില്‍ മികച്ച സാമൂഹിക പ്രതിബദ്ധത പുലര്‍ത്തി സേവനം നടത്തുന്ന വ്യക്തിയെ കണ്ടെത്തി അവാര്‍ഡ് നല്‍കാനും ക്യാംപില്‍ തീരുമാനമായി.
പടന്നക്കാട് ബേക്കല്‍ ക്ലബില്‍ നടന്ന ക്യാംപ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, മെട്രോ മുഹമ്മദ് ഹാജി, പി. മുഹമ്മദ് കുഞ്ഞി, എ.ജി.സി ബഷീര്‍, ടി.ഡി കബീര്‍, കെ.ഇ.എ ബക്കര്‍, ബഷീര്‍ വെള്ളിക്കോത്ത്, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം അഷ്‌റഫ്, യൂസുഫ് ഉളുവാര്‍, സാദിഖുല്‍ അമീന്‍, ഇസ്മായില്‍ വയനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."