HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ യൂനിയന്‍ ഭാരവാഹികള്‍ രാജിവച്ചു
backup
May 03 2017 | 19:05 PM
കാഞ്ഞങ്ങാട്: കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ ജീവനക്കാരുടെ ഡ്യൂട്ടിമാറ്റത്തിനെതിരേയുള്ള സമരത്തില്‍ നിന്നു പിന്തിരിഞ്ഞതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിപ്പോയിലെ യൂനിയന്‍ ഭാരവാഹികള്‍ രാജിവച്ചു.35 ഓളം വരുന്ന മെക്കാനിക്കല്‍ ജീവനക്കാരും ഭാരവാഹികളുമാണ് യൂനിയനില്‍ നിന്നു രാജിവച്ചത്. സി.ഐ.ടി.യു യൂനിറ്റ് ട്രഷറര്‍, ഐ.എന്‍.ടി.യു.സി പ്രസിഡന്റ് എന്നിവരുള്‍പ്പെടെയുള്ള ജീവനക്കാരാണു രാജിവച്ചത്. ഇതിനു പുറമേ ഡിപ്പോയില്‍ സ്ഥാപിച്ചിരുന്ന യൂനിയന്റെ ബോര്‍ഡുകളും ഇവര്‍ അഴിച്ചുമാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."