HOME
DETAILS
MAL
മുഖ്യമന്ത്രി കോടതിയെ അപമാനിക്കുന്നു: എം.എം ഹസന്
backup
May 03 2017 | 19:05 PM
കാസര്‍കോട്: ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കോടതിയെ അപമാനിക്കുകയും അനാദരവ് കാട്ടുകയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ആരോപിച്ചു. കാസര്‍കോട് ഡി.സി.സി നേതൃയോഗം ഡി.ഡി.സി ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി സെന്‍കുമാറിനു പൊലിസ് മേധാവിയായി പുനര്‍ നിയമനം നല്‍കാത്തത് പിടിവാശി മൂലമാണെന്നും സംസ്ഥാനത്തെ പൊലിസിന്റെ നാഥന് ആരാണെന്ന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഉത്തരമില്ലെന്നും ഹസന് പറഞ്ഞു.
എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്കകത്തും പുറത്തും യു.ഡി.എഫ് നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, പി.എ അഷ്റഫലി, അഡ്വ.കെ.കെ രാജേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."