HOME
DETAILS
MAL
എസ്.വൈ.എസ് പ്രമേയം
backup
May 03 2017 | 19:05 PM
കേരളത്തിലെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അസ്തിത്വം ഉണ്ടാക്കി തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സി.എച്ച് മുഹമ്മദ് കോയ കേരളത്തിലെ മുസ്‌ലിംകളെ പിന്നാക്കമാക്കിയെന്ന വിഘടിത വിഭാഗം നേതാവിന്റെ അഭിപ്രായം അപലപനീയമാണെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രമേയം അഭിപ്രായപ്പെട്ടു. എന്നും എട്ടുകാലി മമ്മൂഞ്ഞിയുടെ പണിയാണ് ഈ വിഭാഗം ചെയ്യുന്നത്. യൂദാസിന്റെ പണി പതിവാക്കിയ ഈ വിഭാഗം ഭരണക്കാരെ തൃപ്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. ബാബരി പ്രശ്‌ന കാലത്ത് ബാബരി പള്ളിയെ കുറിച്ചറിയില്ലെന്ന് പറഞ്ഞ ഈ വിഭാഗത്തിന്റെ നേതാവ് ഇപ്പോള്‍ ചര്‍ച്ചക്ക് തയാറാണെന്ന പ്രസ്താവനയിറക്കിയതും ഇത്തരം ഒറ്റുകൊടുക്കലിന്റെ ഭാഗം തന്നെയാണ്. ഈ വിഭാഗത്തെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമുദായം തയാറാവണമെന്നും പ്രമേയം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."