തൃക്കൈപ്പറ്റ ഗോവിന്ദന് പാറ കോളനിയിലെ ആദിവാസി വൃദ്ധയുടെ ദുരിതത്തിന് മാറ്റമില്ല
മേപ്പാടി: തൃക്കൈപ്പറ്റ ഗോവിന്ദന് പാറ കോളനിയിലെ ആദിവാസി വൃദ്ധയുടെ ദുരിതത്തിന് മാറ്റമില്ല. തൃക്കൈപ്പറ്റ ഗോവിന്ദന് പാറ ആദിവാസി കോളനിയിലെ ഗോപാലന്റെ ഭാര്യ ചെണ്ണ(73)യാണ് ദുരിത ജീവിതം നയിക്കുന്നത്.
വിവിധ രോഗങ്ങളാലും കൃത്യമായി ഭക്ഷണം ലഭിക്കാതെയും ഈ വൃദ്ധ കഴിയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ചെണ്ണയുടെ ദുരിത ജീവിതം നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഒരാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ കൂട്ടിരിക്കാനാളില്ലെന്ന കാരണത്താല്‍ വീണ്ടും കോളനിയില്‍ കൊണ്ടെത്തിച്ചു. ഇപ്പോള്‍ കോളനിയിലെ ഷെഡില്‍ നിലത്താണ് കിടക്കുന്നത്. മുഷിഞ്ഞ ഒരു മുണ്ട് പുതച്ചാണ് കിടക്കുന്നത്. കൃത്യമായി ഭക്ഷണം കഴിച്ചിട്ട് ആഴ്ചകളായെന്ന് ഇവര്‍ പറഞ്ഞു. ട്രൈബല്‍ വകുപ്പോ ആരോഗ്യ വകുപ്പോ കോളനിയിലേക്ക് തിരിഞ്ഞ് പോലും നോക്കുന്നില്ല. എണീറ്റിരിക്കാന്‍ പോലും കഴിയാത്ത ആരോഗ്യ സ്ഥിതിയാണ് ഇവര്‍ക്കുള്ളത്.
ആരെങ്കിലും കൊണ്ട് കൊടുക്കുന്ന ഭക്ഷണം കഴിച്ചാല്‍ കഴിച്ചു. കോളനിയില്‍ ട്രൈബല്‍ പ്രമോട്ടര്‍ എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെന്ന് കോളനിക്കാര്‍ പറയുന്നു. ഒരേ കിടപ്പ് കാരണം ശരീരം പലയിടത്തായി പൊട്ടിയിട്ടുമുണ്ട്. 76 കാരനായ ഭര്‍ത്താവ് ഗോപാലന് മാത്രമാണ് കൂടെയുള്ളത്. അടിയന്തിരമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആരോഗ്യ സ്ഥിതി കൂടുതല്‍ വശളാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."