നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ ബൈക്കുകളിലിടിച്ചു മറിഞ്ഞു; രണ്ടു പേര്‍ക്ക് പരുക്ക്
പള്ളിക്കല്‍: ദേശീയപാത കാക്കഞ്ചേരിയില്‍ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാന്‍ ബൈക്കുകളിലിടിച്ചു മറിഞ്ഞു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. തിരൂര്‍ സ്വദേശിയായ പിക്കപ്പ് വാനിലെ ഡ്രൈവര്‍ക്കും വാഹനയുടമ തിരൂര്‍ സ്വദേശി സൈതലവിക്കുമാണ് പരുക്കേറ്റത്. അപകടത്തില്‍ സൈതലവിയുടെ രണ്ട് കൈവിരലുകള്‍ അറ്റുപോയിട്ടുണ്ട്. അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ കാക്കഞ്ചേരിയില്‍ നിന്നും ചെട്ട്യാര്‍മാട് ഭാഗത്തേക്കുള്ള ഇറക്കത്തിലെ ഹോട്ടലിന് മുന്നില്‍ റോഡരികില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു.
ഒരു ഭാഗത്തേക്ക് മറിഞ്ഞ വാന്‍ പത്ത് മീറ്ററോളം ബൈക്കുമായി റോഡില്‍ നിരങ്ങിയശേഷം വീണ്ടും തല കീഴായി മറിയുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. സംഭവസമയം ഹോട്ടലിന് മുന്പില് ആളില്ലാത്തത് രക്ഷയായി. ഹോട്ടലുടമകളുടെ ബൈക്കുകളാണ് തകര്‍ന്നത്. ബൈക്കും പിക്കപ്പ് വാനും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രക്കാരും ഏറെ നേരം പ്രയത്നിച്ച ശേഷമാണ് പരുക്കേറ്റ് വാഹനത്തിലുള്ളില്‍ അകപ്പെട്ടവരെ പുറത്തെത്തിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ സ്വദേശികളായ ഡ്രൈവര്‍ക്കും വാഹനയുടമ സൈതലവിയുമാണ് അപകടത്തില്‍പ്പെട്ടത്. സൈതലവിയുടെ കൈവിരല്‍ അറ്റു പോയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും ഗ്ലാസില്‍ നിറച്ച മുന്തിരി ജൂസ് പള്‍പ്പ് പാക്കറ്റുകളുമായി തിരൂര്‍ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."