റെക്കോര്‍ഡ് നേട്ടം കൈവരിച്ച് പെരുമ്പാവൂര്‍ ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍സ്
പൊന്നാനി: നിര്‍മാണ കാലാവധിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് പെരുമ്പാവൂര്‍ കേന്ദ്രമായുള്ള ഇ. കെ.കെ കണ്‍സ്ട്രക്ഷന്‍സ് ജൂണില്‍ തീര്‍ക്കേണ്ട പള്ളപ്രം പാലത്തിന്റെയും ദേശീയപാതയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മാര്‍ച്ച് മാസത്തില്‍ തന്നെ പൂര്‍ത്തീകരിച്ചത്.
സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയെന്നത് വലിയ കാര്യമല്ല; എന്നാല്‍ നിര്‍മാണം ഏറ്റെടുക്കുന്ന കമ്പനികളുടെ ഒച്ചിഴും വേഗത്തിലുള്ള നിര്‍മാണങ്ങള്‍ മാത്രമാണ് മലയാളികള്‍ക്ക് പരിചിതം. പറഞ്ഞ സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കമ്പനികളാണ് അധികം. അനുവദിച്ച സമയത്തിലധികം എടുത്താണ് ഒട്ടുമിക്ക പദ്ധതികളും യാഥാര്‍ഥ്യമാവുക. എന്നാല്‍ ഇതിനെല്ലാം അപവാദമായാണ് പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഇ. കെ.കെ കണ്‍സ്ട്രക്ഷന്‍സ് പൊന്നാനിയുടെ അഭിമാന പദ്ധതിയായ പള്ളപ്രം പാലത്തിന്റെ നിര്‍മ്മാണം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചത്. കാലാവധിക്ക് മുമ്പുതന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച കമ്പനിയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അനുമോദിക്കകയും ചെയ്തു. തുടര്‍ന്ന് നിര്‍മാണ കമ്പനിക്ക് സര്‍ക്കാറിന്റെ പാരിതോഷികം മന്ത്രി നല്കി. നേരത്തെ ഇത്തരത്തില്‍ കാലാവധിയക്കു മുമ്പ് തന്നെ ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ഏറനാട് എന്‍ജിനീയറിങ് എന്റര്‍പ്രൈസസും പൂര്‍ത്തീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."