സഹകരണ ബാങ്കുകള്‍ക്ക് രണ്ടാം ശനിയാഴ്ച അവധി നല്‍കണമെന്ന്
വൈക്കം: പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളില്‍ അവധി പ്രാവര്‍ത്തികമാക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എ.ഐ.റ്റി.യു.സി) വൈക്കം മണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
ജില്ലാ സഹകരണ ബാങ്കുകള്‍ രണ്ടും നാലും ശനിയാഴ്ചകള്‍ അവധിയാക്കുന്നതുമൂലം പ്രാഥമിക സഹകരണബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോഗികമായ പല തടസങ്ങളും നേരിടേണ്ടി വരുന്നുണ്ട്.
ഈ കാര്യം പരിഗണിച്ച് പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് കൂടി അവധി ബാധകമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന മില്‍മയുടെ ചൂഷണനടപടികള്‍ അവസാനിപ്പിക്കുക, കയര്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കെ.സി.ഇ.സി ജില്ലാ സെക്രട്ടറി എം.ജി ജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. ആര്‍ ബിജു അധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, കെ പ്രിയമ്മ, പി.എന്‍ ജയകുമാര്‍, കെ.എം വിനോഭായി, മനുസിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആര്‍ ബിജു (പ്രസിഡന്റ്), കെ.എന്‍ രേണുക (വൈ.പ്രസി.), മനുസിദ്ധാര്‍ത്ഥന്‍ (സെക്രട്ടറി), കെ.എസ് ഷാന്‍, വിനോദ് (ജോ.സെ.)എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."