ഇര്‍ശാദിയ്യ: സില്‍വര്‍ ജൂബിലിക്ക് നാളെ തുടക്കം
എടപ്പാള്‍: കുമരനെല്ലൂര്‍ ഇര്‍ശാദിയ്യ: ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ സില്‍വര്‍ ജൂബിലി സമ്മേളനം നാളെയും മറ്റന്നാളുമായി നടക്കും.നാളെ വൈകിട്ട് നാലിന് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ മഖാം സിയാറത്ത്, നാലരക്ക് അറക്കല്‍ മഖാം സിയാറത്തോടെ ആരംഭിക്കും. തുടര്‍ന്ന് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 25 വിശിഷ്ട വ്യക്തികള്‍ 25 പതാകകള്‍ ഉയര്‍ത്തും. ഏഴ് മണിക്ക് അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കടത്തൂരിന്റ നേതൃത്വത്തില്‍ മജ്‌ലിസുന്നൂറും നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സിംസാറുല്‍ ഹഖ് ഹുദവി ഉദ്‌ബോദന പ്രസംഗം നടത്തും. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്‌നേഹോപഹാരം അല്‍മുര്‍ശിദ് പുസ്തക പ്രകാശനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉമ്മര്‍ മൗലവി ചാലിശേരിക്ക് നല്‍കി നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് വരെ വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് നടക്കും. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥി സംഗമവും സാംസ്‌കാരിക സദസും നടക്കും. സാംസ്‌കാരിക സദസ് വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബശീര്‍ ഫൈസി ദേശമംഗലം, മൂസ കുട്ടി, സുബൈര്‍ കൊഴിക്കര, ഹസൈനാര്‍ ഫൈസി, കെ.പി.മുഹമ്മദ് പങ്കെടുക്കും. തുടര്‍ന്ന് ബുര്‍ദ്ദ മജ്‌ലിസും നടക്കും. രാത്രി എട്ടിന് നടക്കുന്ന സമാപന പൊതുസമ്മേളനം ഇര്‍ശാദിയ്യ: പ്രസിഡന്റ് മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ഉദ്‌ബോധന പ്രസംഗം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."