ജനമൈത്രി പൊലിസ് പ്രവര്‍ത്തനം ഏഴുപഞ്ചായത്തുകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനം
തിരൂര്‍: ജനമൈത്രി പൊലിസിന്റെ പ്രവര്‍ത്തനം തിരൂര്‍ നഗരസഭക്കു പുറമെ ഏഴു പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനം. പുറത്തൂര്‍, മംഗലം, വെട്ടം, തൃപ്രങ്ങോട്, തലക്കാട്, തിരുന്നാവായ, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ പ്രത്യേക ബീറ്റുകള്‍ രൂപീകരിക്കാനും ഓരോ പഞ്ചായത്തുകളിലേയും പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ സമിതിയില്‍ അംഗങ്ങളാക്കാനുമാണ് തീരുമാനം.
തിരൂര്‍ നഗരത്തില്‍ മൂന്നാം ലിംഗക്കാര്‍ രാത്രിയില്‍ എത്തുന്നതും യുവാക്കള്‍ ഇവരെ പിന്തുടരുന്നതും സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നതായും പ്രചാണരമുണ്ട്. ഇതു തടയാന്‍ പൊലിസ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ആരോഗ്യ- ശുചിത്വ പദ്ധതികള്‍ ആവിഷ്കരിക്കും നിരോധിത പാന്‍മസാലകള്‍ പിടികൂടുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനമായി.
നഗരസഭാധ്യക്ഷന്‍ എസ് ഗിരീഷ് യോഗത്തില്‍ അധ്യക്ഷനായി. സി.ഐ എം.കെ ഷാജി, എസ്.ഐ സുമേഷ് സുധാകരന്, ജനമൈത്രി നോഡല്‍ ഓഫിസര്‍ കെ.പി വാസു ജനമൈത്രി സമിതി അംഗങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."