HOME
DETAILS
MAL
ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം
backup
May 03 2017 | 20:05 PM
നിലമ്പൂര്‍: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് (കെ.എഫ്.പി.എസ്.എ) ജില്ലാ സമ്മേളനം നിലമ്പൂരില്‍ നടന്നു. ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്നും വനപാലകര്‍ക്ക് സ്വയം രക്ഷക്ക് ആയുധം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നിലമ്പൂര്‍ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എ.സത്യനാഥ് അധ്യക്ഷനായി.
ഡി.എഫ്.ഒ ഡോ.ആര്.ആടല് അരശന്, സംസ്ഥാന പ്രസിഡന്റ് എന്‍.ശ്രീകുമാര്‍, സെക്രട്ടറി എം.എസ്.ബിനുകുമാര്‍, ട്രഷറര്‍ പി.വിനോദ്, എം.പി.ജേക്കബ്, കെ.ഡി.ആന്റണി, ജി.ധനിക്ലാല്, പി.പ്രമോദ് കുമാര്‍, സി.എം.മുഹമ്മദ് അഷ്റഫ് സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ജയകുമാറിന് യാത്രയയപ്പ് നല്കി.
ഭാരവാഹികളായി പി.അബ്ദുല്‍ കരീം (പ്രസി), എന്‍.പി.പ്രദീപ് കുമാര്‍ (സെക്ര), കെ.പ്രകാശ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."