ഗൃഹനാഥന്‍ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍; ചികിത്സക്ക് പണമില്ലാതെ കുടുംബം ദുരിതത്തില്‍
കരുവാരകുണ്ട്: ശരീരമാസകലം പൊള്ളലേറ്റ് തൊഴിലാളിയായ ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍. ഭാര്യ അര്‍ബുദ രോഗിയും. ചികിത്സിക്കാന്‍ പണമില്ലാതെ കുടുബം നരകിക്കുന്നു. കല്‍ക്കുണ്ട് പ്ലാവ് കോളനിയില്‍ താമസിക്കുന്ന പാറ്റാണ്ടക്കല്‍ കുര്യന്‍ (60), ഭാര്യ മേരി എന്നിവരാണ് സുമനസുകളുടെ സഹായം തേടുന്നത്. മരം മുറിക്കുന്ന മെഷീന്‍ വാളില്‍ പെട്രോള്‍ ഒഴിക്കുമ്പോള്‍ തീ പടര്‍ന്നാണ് കുര്യനു പൊള്ളലേറ്റത്. 70 ശതമാനം പൊള്ളലേറ്റ കുര്യന്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തരമായി രണ്ടു ശസ്ത്രക്രിയകള്‍ നടത്തണം. മൂന്നരലക്ഷം രൂപ ചെലവുവരും. ഇതിനകം ഒന്നര ലക്ഷം രൂപ ചെലവഴിച്ചു.
ഭാര്യ മേരി അര്‍ബുദ രോഗത്തിനു ചികിത്സയിലാണ്. ഇവരുടെ ചികിത്സക്ക് നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. നിലമ്പൂര്‍ കോപ്പറേറ്റീവ് സര്‍വിസ് ബാങ്കിന്റെ കരുവാരകുണ്ട് ശാഖയില്‍ ഇവരുടെ പേരില്‍ അക്കൗണ്ട് തുറന്നു. നമ്പര്‍ 00501 08 0000055 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."