മഞ്ചേരിയിലെ ഗതാഗത ക്രമീകരണം: പരാതികള്‍ രേഖാമൂലം അറിയിക്കണം
മഞ്ചേരി: മഞ്ചേരിയിലെ നിലവിലെ ഗതാഗത ക്രമീകരണത്തില്‍ സബ് കലക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം നടപ്പാക്കാനിരിക്കുന്ന പരിഷ്‌കാരത്തില്‍ പരാതികളുള്ളവര്‍ ആറിന് മുന്‍പായി മഞ്ചേരി ട്രാഫിക്ക് പൊലിസില്‍ രേഖമൂലം അറിയിക്കണമെന്ന് മഞ്ചേരി ട്രാഫിക്ക് പൊലിസ് അറിയിച്ചു. ഗതാഗത പരിഷ്‌കാരം സംബന്ധിച്ച് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സബ് കലക്ടറുടെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍, അരീക്കോട്, എളങ്കൂര്‍, വണ്ടൂര്‍, എന്നിവിടങ്ങളില്‍ നിന്നും മഞ്ചേരി വഴി മലപ്പുറം തിരൂര്‍, വേങ്ങര, പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോവുന്ന ബസുകള്‍ ജസീല ജങ്ഷന്‍, തുറക്കല്‍ ജങ്ഷന്‍ വഴി ഐ.ജിബി.ടിയില്‍ പ്രവേശിക്കണം. പെരിന്തല്‍മണ്ണ, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നു വന്ന് മഞ്ചേരി വഴി കടന്നുപോവുന്ന ബസുകള്‍ ഐ.ജി.ബി.ടി, തുറക്കല്‍ ബൈപ്പാസ്, ഗേള്‍സ് ഹൈസ്‌കൂള്‍ വഴി, സെന്‍ട്രല്‍ ജങ്ഷനിലൂടെ പുതിയ സ്റ്റാന്‍ഡിലേക്കു പോവണം. മലപ്പുറം, പെരിന്തല്‍മണ്ണ തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിന്നും മഞ്ചേരിയില്‍ വന്ന് പോവുന്ന ബസുകള്‍ ഐ.ജി.ബി.ടിയില്‍ ഹാള്‍ട്ട് ചെയ്ത് പോവണമെന്നും നിര്‍ദേശിക്കുന്നു.
പാണ്ടിക്കാട് ഭാഗത്ത് നിന്നും വന്ന് മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോവുന്ന ബസുകള്‍ ചമയം ജങ്ഷനില്‍ നിന്ന് ജസീല ജങ്ഷന്‍, തുറക്കല്‍ വഴി ഐ.ജി.ബി.ടിയിലെത്തണം. പന്തല്ലൂര്‍, പള്ളിപ്പുറം, പെരിമ്പലം, വേട്ടേക്കോട് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യേണ്ടത്. കിഴശ്ശേരി പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ കോസ്‌മോസ് ജങ്ഷന്‍, കോഴിക്കോട് റോഡ് വഴി പഴയ സ്റ്റാന്‍ഡിലേക്കും അവിടെനിന്നും മെഡിക്കല്‍ കോളജ് വഴി ഐ.ജിബി.ടിയിലേക്കും പോവണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."