കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിന് തുടക്കമായി
കാളികാവ്: ടി.ബിയിലെ പാട്ടത്തിനെടുത്ത സ്ഥലത്ത് കാളികാവ് ബ്ലോക്കിന് കെട്ടിട നിര്‍മാണം തുടങ്ങി. രണ്ടുകോടി രൂപയാണ് നിര്‍മാണത്തിന് വകയിരുത്തിട്ടുള്ളത്. പത്ത് മാസം മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ ഭരണ സമിതിയുടെ കാലത്ത് തറക്കല്ലിടല്‍ കര്‍മം നടന്നിരുന്നു. ഇ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് നിര്‍മാണം വൈകി. മലയോരത്തെ ഏഴ് പഞ്ചായത്തുകളുടെ ആസ്ഥാനമായ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കാളികാവ് ടി.ബി യോടു ചേര്‍ന്നുള്ള സ്ഥലം നിരപ്പാക്കി കെട്ടിട നിര്‍മാണ പ്രവര്‍ത്തിക്ക് ബുധനാഴ്ച തുടക്കമായി.
ബ്ലോക്ക് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റര്‍ നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍, ബി.ഡി.ഒ കേശവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."