ജെ.പി.എച്ച്.എന്‍ തസ്തികയില്‍ നിയമനം നടത്താന്‍ നടപടികളെടുക്കും
വെട്ടത്തൂര്‍: ആരോഗ്യ ഉപകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) തസ്തികയിലെ ഒഴിവു നികത്താന്‍ അടിയന്തര നടപടികളെടുക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.മുഹമ്മദ് ഇസ്മാഈല്‍. ആരോഗ്യ ഉപകേന്ദ്രത്തില്‍ നാലു മാസത്തോളമായി ഹെല്‍ത്ത് നഴ്സ് ഇല്ലാത്തതിനാല്‍ ഫീല്‍ഡ്തല ആരോഗ്യപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നത് സംബന്ധിച്ച് 'സുപ്രഭാതം' നല്കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
നിലവില്‍ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 589 ജെ.പി.എച്ച്.എന്‍ തസ്തികയാണുള്ളത്. ഇതില്‍ 84 കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പ്രശ്നപരിഹാരത്തിനായി സംസ്ഥാന തലത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ഉടന്‍ അടിയന്തര നടപടികളുണ്ടാകുമെന്നും ഡി.എം.ഒ പറഞ്ഞു.
അതേസമയം, പ്രശ്നപരിഹാരം സാധ്യമാക്കുന്നതിനായി ജനകീയ കൂട്ടായ്മയില്‍ ഒപ്പുശേഖരണം നടത്തി സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ടി അന്നമ്മ ഏലിയാസ് മോളിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."