ആള്‍താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ച; മൂന്നുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പരിയാപുരത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ച നടത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്നു പേര്‍ പെരിന്തല്‍മണ്ണ പൊലിസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശി കുന്നത്ത് വിളറകത്ത് മഹേഷ് (45), തിരുവന്തപുരം ഉച്ചക്കടവ് വിളാകം സ്വദേസെി ജെ.ജെ ഭവനില്‍ ജിജിന്‍ (26), മണക്കാട് ആറ്റുകാല്‍ സ്വദേശി വലിയവിളാകം മേലേപുത്തന്‍വീട്ടില്‍ നവീന്‍ സുരേഷ് (24) എന്നിവരാണ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.
വീട്ടില്‍നിന്നും കളവുപോയ മൊബൈല്‍ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചും സംഘത്തെക്കുറിച്ചും വിവരം ലഭിച്ചത്. കഴിഞ്ഞ മാസം 13നു രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരിയാപുരത്ത് ആട്ടീരി സൈനബാ ബീവിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്നു റൂമിലുള്ള അലമാര പൊളിച്ച് 2,000 രൂപയും രണ്ടു മൊബൈല്‍ഫോണുകളും വീട്ടിനകത്തുണ്ടായിരുന്ന ടി.വി, കുക്കര്‍, ഫാനുകള്‍, ഇസ്തിരിപ്പെട്ടി, വസ്ത്രങ്ങള്‍ തുടങ്ങിയവയും കവര്‍ന്നിരുന്നു. പ്രതികള്‍ ഒരു മാസത്തോളമായി പരിയാപുരത്തെ ഒരു വാടക വീട്ടില്‍ താമസിച്ചു ജെ.സി.ബി ഓപറേറ്റര്‍മാരായി പലയിടങ്ങളിലും ജോലി ചെയ്തുവരികയായിരുന്നു. ഇവര്‍ മുന്‍പു തിരുവനന്തപുരം ജില്ലയില്‍ നിരവധി കളവുകേസുകളിലും മാല മോഷണ കേസുകളിലും ഉള്‍പ്പെട്ടതും മൂന്നാം പ്രതി നവീന്‍ സുരേഷ് കാപ്പ പ്രകാരം ഗുണ്ടാ ആക്റ്റില്‍പെട്ട് ജയിലില്‍ കിടന്നതുമാണ്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സുരേഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ എ.എസ്.പി സുജിത്ത് ദാസ് ഐ.പി.എസ്, സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ എം.സി പ്രമോദ്, ഉദ്യോഗസ്ഥരായ സി.പി മുരളി, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, എന്‍.വി ഷബീര്‍, അനീഷ്, എം. മനോജ്, നെവിന്‍പാസക്കല്‍, പ്രമോദ് എന്നിവടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."