കെ.എസ്.ആര്.ടി.സി സമരം: 10 സര്‍വിസുകള്‍ മുടങ്ങി
കണ്ണൂര്‍: ഈമാസം മുതല്‍ ഇരട്ട ഡ്യൂട്ടി അനുവദിക്കില്ലെന്ന പുതിയ ഉത്തരവിനെതിരേ സംസ്ഥാന വ്യാപകമായി കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കണ്ണൂരില്‍ പത്തു സര്‍വിസുകള്‍ മുടങ്ങി.
നിലവില്‍ 80 തൊഴിലാളികളാണ് കണ്ണൂര്‍ ഡിപ്പോയില്‍ മെക്കാനി
ക്കല്‍ വിഭാഗത്തിലുള്ളത്. ഇതില്‍ 18 പേര് രാവിലെ ആറു മുതല്‍ ജോലിക്കു കയറേണ്ടവരാണ്. എന്നാല്‍ ഇന്നലെ എട്ടുപേര്‍ മാത്രമാണ് ഈ ഷിഫ്റ്റില്‍ ജോലിയെടുത്തത്. ബാക്കി പത്തുപേര്‍ രാവിലെ ഒന്പതോടെയുള്ള ഷിഫ്റ്റിലാണ് ജോലിയില്‍ പ്രവേശിച്ചത്.
ഒത്തുതീര്‍പ്പ് സമരവുമായി തൊഴിലാളികള്‍ സഹകരിച്ചെങ്കിലും ചില തൊഴിലാളികള്‍ ഒറ്റയ്ക്കു സമരം നടത്തിയതായും ആരോപണമുണ്ട്.
പിന്നീട് ഇവരും സമരത്തില്‍ നിന്നു പിന്മാറുകയായിരുന്നു. മലയോരത്തേക്കുള്ള ബസുകളാണ് മുടങ്ങിയത്. എന്നാല്‍ ഉച്ചയ്ക്കു ശേഷമുള്ള മുഴുവന്‍ സര്‍വിസുകളും പതിവുപോലെ തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."