തലശ്ശേരി-വളവുപാറ റോഡ് ഒന്നാംഘട്ട പ്രവൃത്തി തുടങ്ങി ആദ്യഘട്ടം അഞ്ചു കിലോമീറ്റര്‍
മട്ടന്നൂര്‍: തലശ്ശേരി-വളവുപാറ റോഡിന്റെ നിര്‍മാണം ലക്ഷ്യത്തിലേക്ക് അടുക്കുന്നു. കെ.എസ്.ടി.പി റോഡ് പണിയുടെ രണ്ടാം റീച്ചിലെ കളറോഡ് മുതല്‍ ഇരിട്ടി പയഞ്ചേരി വരെയുള്ള ടാറിങ് പ്രവൃത്തിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനമാണ് ആരംഭിച്ചത്. ഉളിയില്‍ പുന്നാട്നടയില് 400 മീറ്റര്‍ ടാറിങ് നടന്നു. രണ്ട് ലെയറുകളായി നടക്കുന്ന ടാറിങിന്റെ ഒന്നാംഘട്ടത്തില്‍ അഞ്ചു കിലോമീറ്ററാണ് പ്രവൃത്തി നടത്തുന്നത്. കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള 24 കിലോമീറ്റര്‍ റീച്ചിലെ കള്‍വര്‍ട്ടുകളുടെ പണിയും പുരോഗമിക്കുകയാണ്. മഴക്കാലത്തിനു മുന്‍പു തന്നെ പണി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ആദ്യ ഘട്ടമെന്ന നിലയിലാണ് കഴിഞ്ഞ മെയ് മുതല്‍ കളറോഡ് മുതലുള്ള ആദ്യ അഞ്ചു കിലോമീറ്റര്‍ റോഡിന്റെ പണി പൂര്‍ത്തീകരിക്കുവാനുള്ള തയാറെടുപ്പ് ആരംഭിച്ചത്. കലുങ്കു പണിയും കളറോഡ് പാലം, ഉളിയില്‍ പാലം എന്നിവയുടെ പണിയും പൂര്‍ത്തിയായി വരികയാണ്. വൈദ്യുത തൂണുകള്‍, ലൈനുകള്‍, കേബിള്‍ കണക്ഷന് എന്നിവ മാറ്റി സ്ഥാപി
ക്കലും ഭാഗികമായി പൂര്‍ത്തിയായി. കളറോഡ്, ഉളിയില്‍, ഇരിട്ടി, കൂട്ടുപുഴ എന്നീ പാലങ്ങളുടെയും 50 ഓളം വരുന്ന കലുങ്കുകളുടെയും പ്രവൃത്തിയാണ് കളറോഡ് മുതല്‍ കൂടുപുഴ വരെയുള്ള രണ്ടാം റീച്ചിലുള്ളത്. നിലവിലുള്ള വലിയ നാലുപാലങ്ങള്‍ നിലനിര്‍ത്തിയാണ് പുതിയത് നിര്‍മിക്കുന്നത്. കലുങ്കുകള്‍ മുഴുവനായും പൊളിച്ച് പുനര്‍നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."