മനംകവര്‍ന്ന് 'അപ്പക്കൂട് പെരുമ'
തലശ്ശേരി: നഗരസഭ നൂറ്റിയമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ബേക്കേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കേക്ക് പ്രദര്‍ശനവും മത്സരവും വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.
ജില്ലയിലെ ബേക്കറികളില്‍ നി
ര്‍മിച്ച വിവിധ രൂപങ്ങളിലും രുചികളിലുമുള്ള 150 ഓളം കേക്കുകളാണ് പ്രദര്‍ശനത്തിന് അണിനിരത്തിയത്. സാധാരണ ബേക്കറികളില്‍ കാണാറുള്ള കേക്കുകള്ക്കുപുറമെ വിവധ പ്രസിദ്ധീകരണങ്ങളുടെയും കാര്‍ട്ടൂണുകളുടെയും ദേവാലയങ്ങളുടെയും കലാരൂപങ്ങളുടെയും വിവാഹങ്ങളുടെയും മാതൃകയിലാണ് പലരും മത്സരത്തിനായി കേക്കുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അടുത്ത ദിവസം പ്രദര്‍ശനത്തിനെത്തിയ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കവര്‍ചിത്രത്തിന്റെ രൂപത്തില്‍ നിര്‍മിച്ച കേക്കും ശ്രദ്ധേയമായി.
അപ്പക്കൂട് പെരുമ 2017 എന്ന പേരിലാണ് തലശ്ശേരിയുടെ പഴയകാല പാരമ്പര്യം വിളിച്ചോതുന്ന കേക്ക് മഹിമ വിളമ്പരം ചെയ്യുന്ന പ്രദര്‍ശനം സംഘടിപ്പിച്ചത്. കേക്ക് പ്രദര്‍ശനത്തോടൊപ്പം ബേക്കറി സാധനങ്ങളുടെ വില്പനയും നടന്നു. കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് സി.കെ രമേശന് അധ്യക്ഷനായി. വിവിധ കലാപരിപാടികളും അരങ്ങേറി. അപ്പക്കൂട് പെരുമയുടെ രണ്ടാം ദിവസമായ ഇന്ന് 40 അടി പിസ്സയുടെ പ്രദര്‍ശനം നട
ക്കും. വൈകിട്ട് നാലുമണിക്ക് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും മുല്ലപ്പള്ളി രാമചന്ദ്രന് എം.പി നിര്‍വഹിക്കും. കണ്ണൂര്‍ ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ ഏലിയാമ്മ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."