മത്സരയോട്ട തര്‍ക്കമില്ല; സഹപ്രവര്‍ത്തകനുള്ള കാരുണ്യയോട്ടം മാത്രം
പയ്യന്നൂര്‍: സമയത്തെ ചൊല്ലിയുള്ള തര്‍ക്കമില്ല, മത്സരയോട്ടവുമില്ല, കണ്ടക്ടര്‍ ടിക്കറ്റും മുറിച്ചില്ല, ബസുകളില്‍ പാട്ടുകളും ഉയര്‍ന്നില്ല.. അകാലത്തില്‍ പൊലിഞ്ഞ സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് സഹായധനം കണ്ടെത്താനുള്ള ലക്ഷ്യം മാത്രം. ഇന്നലെ പയ്യന്നൂര്‍-ചെറുപുഴ റൂട്ടില്‍ ബസുകളെല്ലാം കാരുണ്യ യാത്രയില്‍ പങ്കെടുത്തപ്പോള്‍ പയ്യന്നൂരിന്റെ മറ്റൊരു കാരുണ്യമുഖമാണ് തെളിഞ്ഞത്. മലയോര മേഖലയിലേക്കുള്ള 37ഓളം ബസുകളാണ് ഒരേ മനസോടെ കാരുണ്യയാത്ര നടത്തിയത്. ബസിലെ ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന ചെറിയ ബക്കറ്റിലേക്ക് യാത്രക്കാര്‍ തങ്ങളുടെ വലുതും ചെറുതുമായ തുക നിക്ഷേപിച്ചു. യാത്രക്കാര്‍ മനസറിഞ്ഞ് സഹായധനം നല്‍കിയതോടെ കാരുണ്യ യാത്രകളെല്ലാം സാര്‍ഥകമായി.
പയ്യന്നൂര്‍-ചെറുപുഴ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ചൂരലിലെ പി വിജയന്റെ കുടുംബത്തെ സഹായിക്കാനാണ് ബസ് തൊഴിലാളികളും ഉടമകളും ഒന്നായി കൈകോര്‍ത്തത്. വയറ്റിലെ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിജയന്‍ മരിച്ചത്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഇതോടെ അനാഥമായി. ഈ കുടുംബത്തെ സഹായിക്കാനാണ് എല്ലാവരും ഒരേ മനസോടെ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."