HOME
DETAILS

ദയാവധം കാത്ത് സര്‍ക്കസ് അക്കാദമി

  
backup
May 03 2017 | 20:05 PM

%e0%b4%a6%e0%b4%af%e0%b4%be%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b8%e0%b5%8d


തലശ്ശേരി: ഏറെ പ്രതീക്ഷയോടെ ധര്‍മ്മടം പാലയാട് തുടങ്ങിയ  സര്‍ക്കസ് അക്കാദമി അടച്ചുപൂട്ടലിന്റെ വക്കില്‍. സാങ്കേതികമായി അക്കാദമി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൂട്ടിയ അവസ്ഥയിലാണ്. ധര്‍മ്മടം പാലയാട് ചിറക്കുനിയിലെ പഴയ പത്മാ ടാക്കീസില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ പരിശീലിക്കാന്‍ കുട്ടികളില്ല. കഴിഞ്ഞ വര്‍ഷം ഒരു കുട്ടിയെത്തിയെങ്കിലും ആ കുട്ടി കൂടി പഠനം പൂര്‍ത്തിയാക്കിയതോടെ അക്കാദമിയില്‍ ജീവനക്കാര്‍ മാത്രമായി. ഇവര്‍ക്ക് ജീവിക്കണമെങ്കില്‍ ഞാണിന്‍മേല്‍ കളിക്കേണ്ട അവസ്ഥയാണ്.
ഒരു വര്‍ഷത്തോളമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല. മൂന്ന് പരിശീലകരും പാചകക്കാരനും ഹോസ്റ്റല്‍ വാര്‍ഡനുമാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് ശമ്പളം കൂടി മുടങ്ങിയതോടെ അക്കാദമി പേരില്‍ മാത്രം ഒതുങ്ങുകയാണ്. അക്കാദമിക്കായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വന്തമായി സ്ഥലം കണ്ടെത്താനുള്ള നടപടി സ്വീകരിച്ചെങ്കിലും പിണറായി സര്‍ക്കാര്‍ വന്നതോടെ നിലച്ചു. എല്‍.ഡി.എഫ് സര്‍ക്കാരില്‍ ആദ്യം കായിക മന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്ന ഇ.പി ജയരാജന്‍ സര്‍ക്കസ് അക്കാദമിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. സര്‍ക്കസ് യൂനിയന്‍ ഭാരവാഹികളുടെ ആവശ്യപ്രകാരം തലശ്ശേരിയില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ത്ത് അക്കാദമിയെ ചലിപ്പിക്കാന്‍ പദ്ധതി തയാറാക്കി.
സ്‌പോര്‍ട്‌സ്, സൈക്ലിങ്, ജിംനാസ്റ്റിക്‌സ് എന്നിവ അക്കാദമിക്ക് കീഴില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ തലശ്ശേരി നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെ അക്കാദമി പഴയ നിലയില്‍ നിന്ന് തലയുയര്‍ത്തിയില്ല.
സര്‍ക്കസ് തമ്പില്‍ ചെറിയ വിദ്യാര്‍ഥികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാനുള്ള നിയന്ത്രണം വന്നതോടെയാണ് സര്‍ക്കസ് അക്കാദമിയെന്ന ആശയം മുന്നോട്ടുവന്നത്. സര്‍ക്കസ് പരിശീലനം ചെറിയ പ്രായത്തില്‍ തന്നെ നടത്തിയാലേ മികവുറ്റതാകൂവെന്ന് പരിശീലകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ സര്‍ക്കസിന്റെ ഈറ്റില്ലത്തില്‍ ഇത്തരമൊരു സംരംഭം ആരംഭിച്ചിട്ട് പരിശീലകരെ കിട്ടാന്‍ സംഘാടകര്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വന്നു. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ സര്‍ക്കസ് പരിശീനത്തിന് കുട്ടിയെ വിടാന്‍ രക്ഷിതാക്കള്‍ തയാറല്ലെന്ന് അക്കാദമിയുടെ രേഖകളെടുത്ത് പരിശോധിച്ചാല്‍ മനസിലാകും.
സര്‍ക്കസ് പരിശീലനത്തോടൊപ്പം പഠനവും ഭക്ഷണവുമുള്‍പ്പെട സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടും പരിശീലനത്തിന് കുട്ടികളെ കിട്ടാന്‍ പ്രയാസമാണ്. 30,000 രൂപ മാസ വാടക നല്‍കിയാണ് പാലയാട്ടെ പഴയ സിനിമാ തിയേറ്റര്‍ അക്കാദമി വാങ്ങിയിരുന്നത്. ഇന്ന് ജീവനക്കാര്‍ക്ക് പോലും ശമ്പളം ലഭിക്കാതായതോടെ അക്കാദമി പൂവണിയാത്ത സ്വപ്‌നമായി മാറുകയാണ്.














Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago